കോട്ടയം: പാലാ കെഎസ്‌ആർടിസിയുടെ കീഴിൽ നടത്തുന്ന ബഡ്ജറ്റ് ടൂറിസം വിജയകരമായും ജനകീയമായും ജൈത്രയാത്ര തുടരുന്നു..
ഇതിനോടകം വിവിധ സ്ഥലങ്ങളിലേക്ക് മുന്നൂറ്റി എൺപത്തി ആറോളം വിനോദയാത്രകൾ സംഘടിപ്പിച്ചതായി പാലാ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു..നവംബർ മാസത്തിലെ അവസാന വിനോദ യാത്ര മൂന്നാർ മറയൂർ കാന്താല്ലൂർ ഭാഗങ്ങളിലേക്ക് ആയിരുന്നതിനാൽ കോടമഞ്ഞ് പുതച്ചുറങ്ങുന്ന മൂന്നാറും മറയൂരും കാണാൻ പ്രവാസികളും അധ്യാപകരും ജനപ്രതിനിധികളും അടക്കമുള്ളവർ ഉണ്ടായിരുന്നു.
ഫാമിലിയായി വിനോദയാത്രയ്ക്ക് വരുന്നവരും. റിട്ടയർമെന്റ് ജീവിതം യാത്രകളിലൂടെ ആസ്വദിക്കുന്ന ക്ഷുഭിത യൗവനങ്ങളും, കുറഞ്ഞ ചെലവിൽ നടത്തുന്ന കെഎസ്ആർടിസിയുടെ ഈ വിനോദയാത്രയിൽ പങ്കുചേരാൻ വരുന്ന ന്യുജൻ 2k കിഡ്സും പാലാ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിനോദയാത്രയെ നെഞ്ചിലേറ്റുന്നവരാണ് എന്ന് അവരോടൊപ്പം ഒരു യാത്രപോയാൽ മനസിലാകും..ഓരോ പ്രദേശത്ത് ചെല്ലുമ്പോഴും അവിടുത്തെ ചരിത്രവും അതിന്റെ പ്രത്യേകതകളും വിശദീകരിച്ചു ഡ്രൈവർമാരും ഒപ്പമുണ്ടാകും.. 'പിഎസ്സി എഴുതി കിട്ടിയ ജോലി ആയതുകൊണ്ട് തന്നെ മൂന്നാർ മറയൂർ യാത്രയിൽ ഡ്രൈവർ ശ്രീകാന്ത് സാറിന് കാര്യങ്ങൾ വിശദീകരിക്കാൻ പാടുണ്ടായില്ല..
ചില യാത്രകളിൽ ഓഫ് റോഡ് ജീപ്പ് സവാരി ഭക്ഷണം എന്നിവയൊക്കെ ഉൾപ്പെടും ഇക്കാര്യങ്ങളെക്കുറിച്ച് അറിയണമെങ്കിൽ ഇവരോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം..വളരെ വ്യത്യസ്തമായ ഒരു യാത്രയാണ് കെഎസ്ആർടിസിയിലെ ബഡ്ജറ്റ് ടൂറിസം വിനോദയാത്ര പരസ്പരം പരിചയമില്ലാത്ത നിരവധി ആളുകൾ പാടിയും പുതിയ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കിയും.. ജോലിത്തിരക്കിനിടയിലും മറ്റ് ഒട്ടനവധി പ്രശ്നങ്ങൾക്കിടയിലയും ദീർഘകാലത്തേക്കുള്ള ഊർജം നമുക്ക് ഒരു യാത്രയിലൂടെ കിട്ടുന്നു.
സ്വന്തം വാഹനത്തിൽ യാത്രപോകുമ്പോഴുള്ള ഭരിച്ച ഇന്ധനചിലവൊ.. ക്ഷീണ ആനവണ്ടിയുടെ വിനോദയാത്രയിൽ ഇല്ലന്നുള്ള തിരിച്ചറിവ് ആരെയും വീണ്ടും യാത്ര പോകാൻ പ്രേരിപ്പിക്കും..ഇന്നലെ പാലായിൽ നിന്ന് മൂന്നാറിലേക്ക് നടത്തിയ വിനോദ യാത്രയ്ക്ക് നേതൃത്വം നൽകിയത് ഡ്രൈവർമാരായ ശ്രീകാന്ത് സാറും അജോഷ് സാറുമാണ്.....
നിങ്ങൾക്കും പാലാ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം യാത്രയുടെ ഭാഗമാകാം ഫോൺ നമ്പർ വാർത്തയോടൊപ്പം..രഞ്ജിത്ത്..9497700814, ശ്രീകാന്ത് 9526726383








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.