ചാലിശ്ശേരി: ആനന്ദത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ അതിമനോഹരമായി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ആനി വിനു ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.സഭാ പരമധ്യക്ഷൻ സിറിൽ മാർ ബസേലിയസ് മെത്രപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി.
A celebration of joy and harmony! The Christmas 2025 celebrations at Chalissery SCUP School were inaugurated by Grama Panchayat Member Ms. Annie Vinu. Corporate Manager Fr. Varghese Vazhappilly presided over the event. #Christmas2025 #Chalissery #SchoolCelebration pic.twitter.com/5SFkZFhPT3
— Loka samasta Sukhino Bhavantu (@unnikutan77) December 24, 2025
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, ആത്മീയ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു എന്നിവർ വിശിഷ്ടാതിഥികളായി. കൂടാതെ എജുക്കേഷനൽ ബോർഡ് അംഗം പി. രാജു, പി.ടി.എ പ്രസിഡന്റ് റഹിയാനത്ത് പി.എ, എം.പി.ടി.എ പ്രസിഡന്റ് റൈഹാനത്ത് വി.വി, സി.ആർ.സി കോഓർഡിനേറ്റർ ശാലിനി, സ്റ്റാഫ് പ്രതിനിധി മിനി വി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ, ക്രിസ്മസ് സന്ദേശം ഉൾക്കൊള്ളുന്ന സ്‌കിറ്റുകൾ, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. സ്കൂൾ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് സൽമാൻ സ്വാഗതവും, റിജിൻ സി. റിംസൺ നന്ദിയും രേഖപ്പെടുത്തി.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.