കൊച്ചി: ആരോഗ്യത്തിന് ഏറ്റവും ഉത്തമം വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണെന്ന് നമുക്കറിയാം. എന്നാൽ രുചിക്കു പിന്നാലെ പോയി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് വലിയൊരു മുന്നറിയിപ്പായി മാറുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയൊരു വീഡിയോ.
പുറംഭക്ഷണങ്ങൾ പലപ്പോഴും 'സ്ലോ പോയിസൺ' പോലെ നമ്മുടെ ശരീരത്തെ നശിപ്പിക്കുമെന്ന സത്യം അടിവരയിടുന്നതാണ് ഈ ദൃശ്യങ്ങൾ.
Serving as a cautionary reminder for people to be more vigilant about hygiene while eating food outside. The footage reportedly shows a street vendor using dirty drain water in the preparation or cooking of biryani, raising serious concerns about food safety and public health. pic.twitter.com/RDRSFjZqsS
— Loka samasta Sukhino Bhavantu (@unnikutan77) December 24, 2025
തെരുവോരങ്ങളിൽ വിൽക്കപ്പെടുന്ന ഭക്ഷണങ്ങളിൽ പലപ്പോഴും ശുചിത്വം എന്നത് പേരിനുപോലും ഉണ്ടാകാറില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെയാണ് തയ്യാറാക്കപ്പെടുന്നത് എന്ന് നേരിൽ കണ്ടാൽ പലരും ആ നിമിഷം അത് ഉപേക്ഷിക്കുമെന്നതാണ് വാസ്തവം. അത്തരത്തിൽ ബിരിയാണി പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീഡിയോയിലെ ഞെട്ടിക്കുന്ന കാഴ്ച വൈറലായ വീഡിയോയിൽ, അഴുക്കുചാലിന് തൊട്ടരികിൽ നിന്നുതന്നെയാണ് ഒരാൾ ബിരിയാണി വിൽക്കുന്നത്. എന്നാൽ അവിടെയും തീരുന്നില്ല ക്രൂരത; സമീപത്തെ അഴുക്കുചാലിലെ മലിനജലം കോരിയെടുത്ത് അയാൾ ബിരിയാണിയിൽ ഒഴിക്കുകയും അത് വീണ്ടും ചൂടാക്കി വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ "സഹോദരാ, നീ ഭക്ഷണത്തിൽ മലിനജലം ഒഴിക്കുകയാണോ?" എന്ന് ചോദിച്ചു കൊണ്ട് അയാളെ താക്കീത് ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. ഈ ദൃശ്യങ്ങൾ കണ്ടവർ കടുത്ത രോഷത്തിലും ഭീതിയിലുമാണ്.
ആരോഗ്യത്തിന് മുൻഗണന നൽകാം ഭക്ഷണശാലകളിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് നിരന്തരം പരാതികൾ ഉയരുമ്പോഴും, തെരുവ് ഭക്ഷണങ്ങളോടുള്ള നമ്മുടെ പ്രിയം കുറയുന്നില്ല. എന്നാൽ ഈ വീഡിയോ ഒരു പാഠമാണ്. നമ്മുടെ കൺമുന്നിൽ അല്ലാത്ത ഇടങ്ങളിൽ തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ വിശ്വാസയോഗ്യമായ ഇടങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.