അഭിഷേകത്തിന് ശേഷം ദേവസ്വം ബോര്‍ഡ് നെയ്യ് വില്‍പ്പന നടത്താറുണ്ട്. ഇതിന് പുറമേയാണ് മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന. ഇത് തെറ്റായ നടപടിയാണെന്നും നിയമ വിരുദ്ധമാണെന്നുമായിരുന്നു സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
"മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന" ഇനി വേണ്ട. ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
ആടിയതിന് ശേഷമുള്ള നെയ്യ് 100 രൂപയ്ക്ക് മേല്‍ശാന്തിമാരുടെയും മറ്റും മുറികളില്‍ വില്‍ക്കുന്നിനേക്കുറിച്ച് സ്പെഷല്‍ കമ്മിഷണറാണ് കോടതിയെ അറിയിച്ചത്. ആടിയ നെയ്യുടെ വില്പന ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്. ഇതുകൂടാതെയാണ് മേല്‍ശാന്തിമാരുടെയും ഉള്‍ക്കഴകങ്ങളുടെയും മുറികളില്‍ നെയ്യ് വിറ്റുവന്നിരുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നടപടി. ഇവരുടെ പക്കലുണ്ടായിരുന്ന പായ്ക്ക് ചെയ്ത മുഴുവന്‍ നെയ്യും തിരിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
ശബരിമലയില്‍ നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഈ ടിക്കറ്റ് കൂടാതെ പലയിടത്തും ശാന്തിമാരും മറ്റും ഭക്തരില്‍നിന്ന് നെയ്യ് വാങ്ങി അഭിഷേകം ചെയ്ത് കൊടുക്കുന്നുണ്ട്. ഇതിലും കോടതി ഇടപെലുണ്ടായി. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം തുടങ്ങിയവരുടെ മുറികളിലും മറ്റും ഭക്തരില്‍നിന്ന് നെയ്യഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഇങ്ങനെ വാങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. കൃത്യമായി ടിക്കറ്റ് എടുത്തതിന് ശേഷമേ നെയ്യ് അഭിഷേകം നടത്താന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ നിന്ന് നല്കുന്ന നെയ്യ് എഫ്എസ്എസ്ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ അലക്ഷ്യമായി പായ്ക്ക് ചെയ്ത് നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ കൈവശമുള്ള മുഴുവന്‍ നെയ്യും യഥാസമയം ദേവസ്വത്തിന് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.