കാനഡ പോസ്റ്റിൽ തപാൽ വിതരണം ആശങ്കയിൽ

ഒട്ടാവ: ക്രിസ്മസിന് ഒരു മാസം മാത്രം ശേഷിക്കെ, കാനഡ പോസ്റ്റിൽ തപാൽ വിതരണം ആശങ്കയിൽ. കാനഡ പോസ്റ്റിൽ താൽക്കാലികമായി നിർത്തിവെച്ച തൊഴിലാളി സമരങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

കഴിഞ്ഞ രണ്ടു വർഷമായി തുടർന്നുവന്ന പ്രശ്നങ്ങൾക്ക് ശേഷം, കാനഡ പോസ്റ്റും തപാൽ തൊഴിലാളികളുടെ യൂണിയനും (CUPW) ഒരു താൽക്കാലിക കരാറിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട്, ഘട്ടംഘട്ടമായുള്ള പണിമുടക്കുകൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും, ഈ ഉടമ്പടി ഒരു ധാരണ മാത്രമാണ്. കരാറിൽ എഴുതിയ കാര്യങ്ങളിൽ യൂണിയനും കാനഡാ പോസ്റ്റും തമ്മിൽ പൂർണ്ണമായി യോജിച്ചില്ലെങ്കിൽ, സമരം ഉടൻ തന്നെ വീണ്ടും തുടങ്ങാം. തപാൽ സേവനം തടസ്സമില്ലാതെ മുന്നോട്ട് പോകണമെങ്കിൽ, തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയുന്ന ഒരു ഉറച്ച കരാർ ഉണ്ടാകണം എന്ന് യൂണിയൻ പറയുന്നു.

തപാൽ സേവനങ്ങളിൽ തുടർച്ചയായി തടസ്സങ്ങൾ വന്നതുകൊണ്ട്, ചെറിയതും ഇടത്തരവുമായ ധാരാളം കച്ചവട സ്ഥാപനങ്ങൾ കാനഡാ പോസ്റ്റിനെ ഉപയോഗിക്കുന്നത് നിർത്തി. പകരം, അവർ സ്വകാര്യ കൊറിയർ കമ്പനികളെ ആശ്രയിക്കാൻ തുടങ്ങി എന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) റിപ്പോർട്ട് ചെയ്യുന്നു. കാനഡ പോസ്റ്റ് സേവനം വിശ്വസനീയമല്ലാത്തതും തടസ്സങ്ങളുള്ളതുമായി തുടരുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ഡെലിവറികൾ ഉറപ്പാക്കാൻ മറ്റു വഴികൾ തേടാൻ വ്യാപാരികൾ നിർബന്ധിതരാവുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !