പാലാ: നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ട ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളുടെ മാറ്റം താമസിയാതെ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നാട്ടുകാരെ അറിയിച്ചു.
പ്രദേശവാസികളുടേയും റസിഡൻസ് അസോസിയേഷൻ്റെയും വിവിധ സംഘടനകളുടേയും അഭ്യർത്ഥനയെ തുടർന്നാണ് കളക്ടർ അനക്സ് കെട്ടിടം സന്ദർശിച്ചത്.
ഓഫീസ് മാറ്റത്തിനു മുന്നോടിയായിപൊതുമരാമത്ത് വകുപ്പ് ശുചീകരണവും അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു.വൈദ്യുതി കണക്ഷനും ലഭ്യമാക്കി. വാട്ടർ കണക്ഷനുള്ള നടപടിയും ഉടൻ ഉണ്ടാവും. അടുത്ത മാസം ഓഫീസ് മാറ്റം ലക്ഷ്യമിടുന്നതായി കളക്ടർ നാട്ടുകാരോട് വിശദീകരിച്ചു.ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നുവെന്നും ഒപ്പ മുണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
തഹസിൽദാർ ലിറ്റി മോൾ തോമസ്, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ്, റസിഡൻ്റ് അസോസിയേഷൻ പ്രസിഡണ്ട് കെ.സി.മാത്യു, ടോബിൻ' കെ.അലക്സ്, ജയ്സൺമാന്തോട്ടം, ഷാജു ഈരൂരിക്കൽ എന്നിവരും പങ്കെടുത്തു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.