ഇടതുപക്ഷധാര അമേരിക്കയിലും ശക്തിപ്പെടുന്നു,ട്രംപ് വിചാരിച്ചാലും തടുക്കാനാവില്ലന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം; പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതും കേന്ദ്രം എസ്എസ്എ ഫണ്ട് നല്‍കിയതുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

പിഎം ശ്രീ പദ്ധതിയിൽനിന്ന് പിൻമാറിയതായി കേന്ദ്രത്തിനു കത്ത് അയയ്ക്കുന്നത് വലിയ ഗൗരവമുള്ള കാര്യമല്ല. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച തീരുമാനം സര്‍ക്കാര്‍ കൈകാര്യം ചെയ്യും. ആരെയും പറ്റിക്കുന്ന പ്രശ്‌നമില്ല. ഫണ്ട് വാങ്ങാന്‍ പാടില്ലെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നത്? എല്ലാകാലത്തും ഫണ്ട് കിട്ടാതെ കേരളം തുലഞ്ഞുപോകണോ എന്നും ഗോവിന്ദന്‍ ചോദിച്ചു. നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍ ഒന്നും അല്ല പുതിയ ആളെയാണ് പരിഗണിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പി.എസ്.പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പാര്‍ട്ടിക്ക് ഒരു പരാതിയും ഇല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്ക് മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയെ സ്വാധീനിച്ചിരുന്നതായി എം.വി.ഗോവിന്ദൻ പറഞ്ഞു.
ചെറുപ്പക്കാരായ ഒരു മേയര്‍ എന്നാണു ന്യൂയോര്‍ക്കില്‍ ഉണ്ടാകുക എന്നാണ് അഞ്ചു വര്‍ഷം മുന്‍പ് മംദാനി ട്വിറ്ററില്‍ കുറിച്ചത്. 21-ാം വയസില്‍ ആര്യ മേയറായതിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം കുറിപ്പിട്ടത്. മേയറാകാനുള്ള ശ്രമം അന്നു മുതല്‍ അദ്ദേഹം തുടങ്ങിയിരുന്നുവെന്നു വേണം കരുതാന്‍. 

ഒരു ഇടതുപക്ഷധാര അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപ് അടക്കം ആരു ശ്രമിച്ചാലും ലോകത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ സോഷ്യലിസത്തിനും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടി വരുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !