തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് വളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു.
പദ്ധതിക്കായി 330000 രൂപയാണ് ചെലവഴിച്ചത്. 200 കർഷകർക്ക് വളങ്ങളും 244 കർഷകർക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു. പഞ്ചായത്ത് തലത്തിൽ 24,300 പച്ചക്കറി തൈകൾ കർഷകർക്കായി നൽകി. പദ്ധതികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് മാജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കൊച്ച്, കൃഷി ഓഫീസർ മഞ്ജു ജോർജ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷകർക്ക് വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു
0
വെള്ളിയാഴ്ച, നവംബർ 07, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.