റോം ;ജൂബിലി വർഷത്തിന്റെ ഭാഗമായി വത്തിക്കാനിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ ലിയോ പതിനാലാമൻ മാർപാപ്പ ഹോളിവുഡ് താരങ്ങളുമായി ആശയവിനിമയം നടത്തും.
അഭിനേതാക്കൾ, സംവിധായകർ, സിനിമ മേഖലയിലെ മറ്റു പ്രമുഖർ എന്നിവരടക്കമുള്ളവർക്ക് ലിയോ മാർപാപ്പ ശനിയാഴ്ച ആതിഥേയത്വം വഹിക്കുന്നതെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ നടക്കുന്ന യോഗത്തിൽ ഹോളിവുഡ് നടന്മാരായ കേറ്റ് ബ്ലാങ്കെറ്റ്, ക്രിസ് പൈൻ, ആദം സ്കോട്ട്, മോണിക്ക ബെല്ലൂച്ചി, അലിസൺ ബ്രീ, ഡേവ് ഫ്രാങ്കോ, വിഗ്ഗോ മോർട്ടൻസൺ എന്നിവരും ഓസ്കാർ ജേതാക്കളായ സംവിധായകർ സ്പൈക്ക് ലീ, ജോർജ്ജ് മില്ലർ, ജൂസെപ്പെ ടൊർണതോറെ, ഗസ് വാൻ സാന്റ് എന്നിവരും പങ്കെടുക്കും.സിനിമാ ലോകവുമായും, പ്രത്യേകിച്ച് അഭിനേതാക്കളുമായും സംവിധായകരുമായും കൂടുതൽ ആഴത്തിലുള്ള സംവാദം നടത്താൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കലാപരമായ സർഗ്ഗാത്മകത സഭയുടെ ദൗത്യത്തിനും മാനുഷിക മൂല്യങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് വത്തിക്കാന്റെ സാംസ്കാരിക - വിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.വാരാന്ത്യത്തിൽ നടക്കുന്ന സിനിമാ പ്രമേയമുള്ള പരിപാടിക്ക് മുന്നോടിയായി, ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രിയപ്പെട്ട നാല് സിനിമകൾ വത്തിക്കാൻ പങ്കുവച്ചിട്ടുണ്ട്. ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946), ദി സൗണ്ട് ഓഫ് മ്യൂസിക് (1965), ഓർഡിനറി പീപ്പിൾ (1980), ലാ വിറ്റ എ ബെല്ല (1997) എന്നിവയാണ് അവ.വത്തിക്കാനിൽ ഹോളിവുഡ് താരങ്ങളുമായി സംവാദമൊരുക്കി മാർപാപ്പ
0
ശനിയാഴ്ച, നവംബർ 15, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.