പാലാ: വിവിധ ട്രേഡ് യൂണിയനുകളിൽ (CITU, KT UC) പ്രവർത്തിച്ചു കൊണ്ടിരുന്ന പ്രൈവറ്റ് ബസ്സ് തൊഴിലാളികൾ പൂർണ്ണമായും സ്വയം രാജിവെച്ച് Bms ൽ അംഗത്വമെടുത്തു.
കഴിഞ്ഞ മാസം 7-ാം തീയതി കോട്ടയം നാട്ടകം കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ കൺസഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ നിരപരാധികളായ ബസ്സ് തൊഴിലാളികളെ SFI, DYFI, CITU നേതൃത്വത്തിലുള്ളഗുണ്ടകൾ ആക്രമിച്ച് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ ബസ്സ് തൊഴിലാളികൾ ക്കൊപ്പം നിന്ന് ആക്രമണകാരികൾക്കെതിരെ സർക്കാർ ഭരണ, നിയമ അന്വഷണ അധികാരികളിൽ നിന്ന് നീതി ലഭിക്കുന്നതിനായി പ്രവർത്തിച്ചതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികൾ ഒന്നടങ്കം BMS ൽ ചേർന്നത്.ഇതിന്റെ ഭാഗമായി കൊട്ടാരമറ്റം ബസ് ടെർമിനലിൽ ചേർന്ന യൂണിറ്റ് ഉദ്ഘാടനവും , മെമ്പർഷിപ്പ് വിതരണവും സംസ്ഥാനസമിതി അംഗം T M നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു,ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജ്ജ്, ജില്ല ജനറൽ സെക്രട്ടറി Nk ശശികുമാർ , ബിനീഷ് ചൂണ്ടച്ചേരി, BMS ജില്ല ജനറൽ സെക്രടറി PR രാജീവ്, ജോയിൻറ് സെക്രട്ടറി KR രതീഷ് , RSS ജില്ല സേവ പ്രമുഖ് C K അശോക്, എന്നിവർ പ്രസംഗിച്ചു.കോട്ടയം ജില്ല മോട്ടോർ & എഞ്ചിനീയറിംഗ് മസ്ദൂർ സംഘം BMS പാലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
0
ശനിയാഴ്ച, നവംബർ 15, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.