കൊച്ചി: എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും അമ്മയുടെ ആൺസുഹൃത്തും അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് നടപടിയെടുത്തത്.
കുട്ടിയെ മർദ്ദിച്ചത് അമ്മയുടെ കൂടെ കിടന്നതിന്
നവംബർ 13 വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. തുടർന്ന് കുട്ടി അമ്മയുടെയും ആൺസുഹൃത്തിന്റെയും ഒപ്പമാണ് താമസിച്ചിരുന്നത്.
സംഭവ ദിവസം ആൺസുഹൃത്ത് വീട്ടിലെത്തിയപ്പോൾ കുട്ടി അമ്മയ്ക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ ഇടതുകൈ പിടിച്ച് തിരിച്ച ഇയാൾ തല ഭിത്തിയോട് ചേർത്ത് ഇടിച്ചു. കൂടാതെ, ശൗചാലയത്തിന്റെ വാതിലിലും തല ഇടിപ്പിച്ചു. ഇതിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
തുടർന്ന് അമ്മ കുട്ടിയുമായി അടുത്ത മുറിയിലേക്ക് പോയെങ്കിലും, പിന്നാലെയെത്തിയ ആൺസുഹൃത്ത് വീണ്ടും കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഈ സമയത്തെല്ലാം കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടുനിന്ന അമ്മ ഇയാളെ തടഞ്ഞില്ലെന്നും പോലീസ് വെളിപ്പെടുത്തി.
അമ്മ ഒന്നാം പ്രതി
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ എത്തിയപ്പോഴാണ് ക്രൂരമായ മർദ്ദനത്തിന്റെ വിവരം അധികൃതർ പോലീസിനെ അറിയിച്ചത്. കുട്ടിയുടെ നെഞ്ചിലും മറ്റും നഖം കൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നു. ഇത് കുട്ടിയുടെ അമ്മയാണ് ചെയ്തതെന്ന് പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തി.
സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയാക്കിയും ആൺസുഹൃത്തിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.