പാലാ :ഈ വർഷത്തെ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി പൈക ലിറ്റിൽ ഫ്ളവർ എൽ പി സ്കൂളിലെ കുട്ടികൾ നാടിനും സമൂഹത്തിനും മാതൃകയായ പ്രവർത്തനമാണ് കാഴ്ചവച്ചത്.
രാവിലെ സ്കൂൾ അങ്കണത്തിൽ സ്കൂൾ മാനേജർ റവ.ഫാ . മാത്യു വാഴയ്ക്കപ്പാറ ശിശുദിന സന്ദേശം നൽകി റാലി ഫ്ലാഗ് ഓഫ് ചെയ്തു .തുടർന്ന് റാലി മെയിൻ റോഡിലൂടെ പൈക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേർന്നു. ശിശുദിന റാലിയെ ആശുപത്രി സൂപ്രണ്ടും,ഡോക്ടേഴ്സ് ,നേഴ്സുമാർ ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് റാലിയെ ഹൃദ്യമായി സ്വീകരിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ അങ്കണത്തിൽ നടത്തപ്പെട്ടു.കുട്ടികൾ അവതരിപ്പിച്ച പരിപാടി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നാട്ടുകാർക്കും ഏറെ ആസ്വാദപ്രദമായിരുന്നുകുട്ടികൾ ആശുപത്രിയിൽ കിടപ്പുരോഗികളെ സന്ദർശിച്ച് അവരുമായി സംസാരിച്ചു രോഗികൾക്കുള്ള ഉച്ചഭക്ഷണം കൊടുക്കുകയും, അവരെ 'ആശ്വസിപ്പിക്കുകയും ചെയ്തു.കുട്ടികൾ റാലിയുമായി ആരാധന മഠത്തിൽ എത്തിച്ചേരുകയും ,കുട്ടികളെ മദർ സി. റെജീൻ SABS നേതൃത്വത്തിൽ സ്വീകരിക്കുകയും ചെയ്തു.പ്രായമായ സിസ്റ്റർമാരെ കാണുകയും കുട്ടികൾ അവരുമായി സംസാരിക്കുകയും ചെയ്തു.തുടർന്ന് ആരാധനാ മഠാംഗങ്ങൾ കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
ഈ ശിശുദിനത്തിൽ കുട്ടികളുടെ മനസ്സിൽ കാരുണ്യത്തിന്റെയും പങ്കുവെയ്ക്കുന്നതിൻ്റെയും സന്ദേശം ഉൾക്കൊള്ളുന്നതിന് എലിക്കുളത്തുള്ള കാരുണ്യ കേന്ദ്രം കുട്ടികൾ സന്ദർശിച്ചു വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാരെ കാണുകയും,അവരോട് സംസാരിക്കുകയും ചെയ്ത കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
കുട്ടികൾ അന്തേവാസികൾക്കുള്ള ഭക്ഷണം നൽകുകയും ചെയ്തത് ഏവരുടെയും ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു.പിന്നീട് പൂവരണി കേന്ദ്രമായുള്ള കാരുണ്യ കേന്ദ്രത്തിൽ എത്തുകയും പ്രായമായ മാതാപിതാക്കളെ സന്ദർശിക്കുകയും അവർക്കുള്ള ഉച്ചഭക്ഷണം കുട്ടികൾ വിതരണം ചെയുകയും ചെയ്തു. ശിശുദിനത്തിൽ വിവിധ പരിപാടികൾക്ക് സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. ഷോൺ തെരുവുംകുന്നേൽഹെഡ്മിസ്ട്രസ്സ് സി.ഷൈജ ആൻ്റണി SABS, ജിസ് കടപ്പൂർ, സൂര്യ സുനിൽ ,ചിത്രാ അനിൽകുമാർ, ബെറ്റി റോണി ,പി എ പ്രസിഡൻറ് നിതിൻ, സി. അർച്ചന SABS , ട്രീസാ മാത്യു, സീന,ആൻസി മാതാപിതാക്കൾ, പൈകയിലെ വ്യാപാരി സുഹൃത്തുക്കൾ,ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകുകയും കുട്ടികൾക്ക് ശിശുദിനത്തിന്റെ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.