പാലാ ;മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ - ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ (MRM & PCS) ഉടമസ്‌ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫ ക്ടറി കഴിഞ്ഞ 10 വർഷം പൂട്ടിക്കിടന്ന ശേഷം ഇപ്പോൾ യാതൊരു നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയും, ലൈസൻസുകൾ ഇല്ലാതെയും തുറന്നു പ്രവർത്തിച്ചു വരുന്നു.
ഈ ഫാക്ടറി പാലാ മുൻസിപ്പാലിറ്റി - ഒന്ന്, രണ്ട്, മൂന്ന് വാ ർഡുകളിലായി താമസിക്കുന്ന ആയിരത്തിൽ പരം കുടുംബങ്ങളുടെ ആരോഗ്യ ത്തിന് ഹാനികരമായ രീതിയിൽ വിഷവായുവും മലിനീകരിക്കപ്പെട്ട ജലവും അ സഹനീയമായ ദുർഗന്ധവും ഈച്ച, കൊതുക് ശല്യവും ആണ് നൽകുന്നത്.. ഫാക്ടറിയുടെ പ്രവർത്തനം മൂലം ക്യാൻസർ, അലർജി, ശ്വാസകോശ രോഗങ്ങ ളാൽ പലരും മരിക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്നു. ടി ഫാക്ടറിയിൽ ഉണ്ടാ കുന്ന മലിനജലം പരിസരത്തെ കണ്ടത്തിലേയ്ക്ക് ഒഴുക്കുന്നു. ഇത് ളാലം തോട്ടിൽ എത്തുന്നു.അവിടെ നിന്ന് മീനച്ചിൽ ആറ്റിലും ഇതു സമീപപ്രദേശങ്ങ ളിലെ കുടിവെള്ള പദ്ധതികളിലെ വാട്ടർ അതോറിറ്റി മീനച്ചിലാറ്റിൽ സ്‌ഥാപിച്ചിരിക്കുന്ന കിണറിലെയും ജലം മലിനമാക്കുന്നു. ഇപ്പോൾ നിലവിൽ ഫാക്ടറിയുടെ മാലിന്യം കുഴിച്ചുമൂടുന്നതിന് വലിയ കിണർ കുഴിക്കുകയാണ്. ടി കിണറ്റിലെ ജലം സമീപത്തെ ജലസ്രോതസ്സുകളിൽ എത്തും. സമീപത്തെ കുടുംബങ്ങളിൽ ഒരു ഫങ്ഷൻ നടത്താൻ പറ്റാത്ത അവസ്‌ഥയാണ്.ടി ഫാക്ടറി പ്രവർത്തനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസരവാസികൾ ഞായറാഴ്ച -വെകിട്ട് 4:00 മണിയ്ക്ക് വമ്പിച്ച പ്രതിഷേധയോഗം വെള്ളച്ചൂരിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരിപാടികൾ വിശദീകരിച്ചതാണെന്ന് വാർത്താസമ്മേളനത്തിൽ വിനോദ് കാടങ്കാവിൽ ജോസുകുട്ടി പുത്തൻപുരയിൽ, ബിജു ടി ഡി ,സനി തെരുവിൻകുന്നേൽ,കുര്യാച്ചൻ മഞ്ഞ കുന്നേൽ,,തോംസൺ ചെമ്പളായിൽ,സലി കാവുങ്കൽ തുടങ്ങിയവർ സംസാരിച്ചുനാട് മലിനമാക്കുന്ന മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ജനകീയ പ്രക്ഷോഭം
0
ശനിയാഴ്ച, നവംബർ 15, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.