തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കി ന്യുനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സുമിത് ജോർജ്..
രാജീവ് ചന്ദ്ര ശേഖറുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലന്നും കൈമാറ്റത്തിൽ ക്രമക്കേടില്ലെന്നും സുപ്രീം കോടതിതന്നെ വ്യെക്തമാക്കിയതാണെന്നും ബിപിഎൽ കമ്പനിതന്നെ പ്രസ്താവന ഇറക്കിയിട്ടും ബിജെപിയേയും സംസ്ഥാന അധ്യക്ഷനെയും അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്‍, കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് അഡ്വ.സനൽ പാലാ മുഖേന കേസ് നൽകിയിരിക്കുന്നത്..
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്‌ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ പ്രീതിപ്പെടുത്തി തങ്ങൾക്കെതിരായ കേസുകൾ അനുകൂലമാക്കി മാറ്റുകയാണ് റിപ്പോർട്ടറിന്റെയും ചാനൽ ഉടമയുടെയും ലക്ഷ്യമെന്ന് സുമിത് ജോർജ് പറഞ്ഞു.
റിപ്പോർട്ടർ ചാനൽ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎല്‍ വ്യക്തമാക്കിയിരുന്നു.രാജീവ് ചന്ദ്രശേഖറിന് ബിപിഎല്‍ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല എന്നകാര്യം കോടതിതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ . ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയര്‍ത്തുന്നതുമാണെന്നും സുമിത് ജോർജ് കൂട്ടിച്ചേർത്തു..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.