അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന സ്വപ്നമാണ് വിജയമ്മയ്ക്കുള്ളത്,അതിദാരിദ്ര്യനിര്‍മാര്‍ജനം ആഘോഷപൂര്‍വം പ്രഖ്യാപിക്കുന്ന ചടങ്ങിൽ കണ്ണീരോടെ ഒരമ്മ

തിരുവനന്തപുരം; അതിദാരിദ്ര്യനിര്‍മാര്‍ജനം സംസ്ഥാന സര്‍ക്കാര്‍ ആഘോഷപൂര്‍വം പ്രഖ്യാപിക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയിലേക്ക് പേരൂര്‍ക്കട സ്വദേശി എസ്.വിജയമ്മ രാവിലെ തന്നെ എത്തി.

എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കൈയിൽ കരുതിയിരിക്കുന്ന പരാതി നല്‍കാന്‍ കഴിയുമോ എന്നതാണ് ലക്ഷ്യം. പരിപാടി നടക്കുന്ന വേദിയില്‍ ഗാനമേളയുടെ ലൈറ്റ്, സൗണ്ട് ചെക്കിങ്ങ് നടക്കുമ്പോള്‍ ഒഴിഞ്ഞകോണില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു വിജയമ്മ.
ഭര്‍ത്താവും മകനും മരിച്ചുവെന്നും അതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും കണ്ണീരോടെയാണ് അവര്‍ പറഞ്ഞത്. ആരോഗ്യസ്ഥിതി മോശമായതോടെ താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടച്ചുപൂട്ടുള്ള ഒരു മുറി വീട് എന്ന സ്വപ്നമാണ് അവര്‍ക്കുള്ളത്.
ഒരുതുണ്ട് ഭൂമി ആവശ്യപ്പെട്ട് പല തവണ പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വിജയമ്മ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും കോര്‍പ്പറേഷനുമൊക്കെ പരാതി കൊടുത്തിട്ടും ഫലമുണ്ടാകാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ടു കാണാന്‍ അവസരം ലഭിക്കുമെന്നു കരുതി വിജയമ്മ നേരത്തേ തന്നെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപന വേദിയില്‍ എത്തി കാത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !