ഡബ്ലിൻ ;അയര്‍ലണ്ടില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉപഭോക്തൃച്ചെലവ് ഒരു വര്‍ഷത്തിനിടെ 2.7% വര്‍ദ്ധിച്ചതായി Central Statistics Office (CSO). 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. 2025 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 2.0% ആയിരുന്നു.
ഈ കാലയളവില്‍ ഭക്ഷണം, നോണ്‍ ആല്‍ക്കഹോളിക് ബീവറേജുകള്‍ എന്നിവയുടെ വില 4.7% വര്‍ദ്ധിച്ചു. Miscellaneous Goods & Services വിലയില്‍ 3.7% വര്‍ദ്ധനയും ഉണ്ടായി.
2024 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് വിലക്കുറവ് ഉണ്ടായ ഏക മേഖല Furnishings, Household Equipment & Routine Household Maintenance ആണ്. ഇവയുടെ വില 0.6% കുറഞ്ഞിട്ടുണ്ട്.
അതേസമയം മാസാനുമാസം കണക്കാക്കുന്ന രീതിയില്‍ ഓഗസ്റ്റില്‍ നിന്നും സെപ്റ്റംബറിലേയ്ക്ക് എത്തുമ്പോള്‍ ഗതാഗതച്ചെലവ് 1.8% കുറഞ്ഞു. Recreation & Culture 1.6 ശതമാനവും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വസ്ത്രങ്ങള്‍, ചെരിപ്പ് എന്നിവയുടെ വില ഒരു മാസത്തിനിടെ 2.4 ശതമാനം വര്‍ദ്ധിച്ചതായും CSO പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.