സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം

കോഴിക്കോട് ;തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം.

സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പാറേപ്പടിയിലോ ചേവായൂരിലോ വിനു സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിനുവുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതമറിയിച്ചെന്നും സൂചനയുണ്ട്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.
വിനു അടക്കമുള്ള സ്ഥാനാർഥികളു‌െ‌ട ആദ്യഘട്ട പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും.പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് സിനിമയിലെത്തി.
ബാലേട്ടൻ, വേഷം,  ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !