ഉപ്പള; ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാസംഘങ്ങൾ തലപൊക്കുന്നോ എന്ന സംശയത്തിൽ പൊലീസ്. ഹിദായത്ത് ബസാറിലെ പ്രവാസിയായ അബൂബക്കറിന്റെ വീട്ടിലേക്കുള്ള ആക്രമണത്തിനു പിന്നിലും ഗുണ്ടാസംഘങ്ങളാണോ എന്നു പൊലീസ് സംശയിക്കുന്നുണ്ട്.
വെടിവയ്പ്പിന് കാരണം വ്യക്തമല്ല. ശത്രുക്കളാരും ഇല്ലെന്നാണ് സിനാൻ പറയുന്നത്. നേരത്തേ ഗുണ്ടാസംഘങ്ങളുടെ വെടിയേറ്റ് മണ്ണംകുഴിയിൽ മുത്തലിബ് എന്ന യുവാവും തലപ്പാടി കപ്പുറം ബിരിയിൽ ഉപ്പള സ്വദേശി കാലിയ റഫിക്കും കൊല്ലപ്പെട്ടിരുന്നു. പ്രതാപ് നഗർ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി മംഗളൂരു സ്വകാര്യ ആശുപത്രിയുടെ പുറത്ത് ഇറക്കിവിട്ടിരുന്നു.ഇയാൾ ചികിത്സയ്ക്കിടെ മരിച്ചു. കഴിഞ്ഞ വർഷം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി ബന്തിയോടിലെ സ്വകാര്യ ആശുപത്രിക്ക് പുറത്ത് ഉപേക്ഷിച്ചിരുന്നു. പിന്നീട് ഗുണ്ടാസംഘങ്ങൾ ഒതുങ്ങി. നേരത്തേയും ഗുണ്ടാസംഘങ്ങൾ വിലസുമ്പോൾ പൊലീസ് നടപടികൾ ശക്തമാക്കും. തുടർന്ന് ഇവർ മാറിനിൽക്കുന്നതു പതിവാണ്. കഴിഞ്ഞയാഴ്ച ഒട്ടേറെ കേസുകളിലെ പ്രതിയായ കർണാടക ബജലിലെ നൗഫലിനെ ഉപ്പള ഗേറ്റിനടുത്ത് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടിരുന്നു. മരണത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് അന്വേഷിക്കുന്നുണ്ട്.ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറിൽ പ്രവാസിയുടെ വീടിനുനേരെ വെടിവയ്പ്. ഖത്തറിൽ ഡ്രൈവറായ അബൂബക്കർ സിദ്ദീഖിന്റെ വീട്ടിൽ ശനിയാഴ്ച വൈകിട്ട് 5.45ന് ആണു സംഭവം. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ലു തകർന്നു. 5 പെല്ലറ്റുകൾ ബാൽക്കണിയിൽനിന്നു കണ്ടെടുത്തു. അബൂബക്കറിന്റെ ഭാര്യയും മക്കളുമാണു വീട്ടിലുള്ളത്.
ഖത്തറിൽ ജോലിചെയ്യുന്ന മൂത്തമകൻ ഇസ്മായിൽ സിനാൻ ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. അബൂബക്കറിന്റെ ഭാര്യയും മൂത്തമകനും മകളും പുറത്തുപോയ സമയത്താണു സംഭവം. വീട്ടിലുണ്ടായിരുന്ന ഇളയമകൻ ശബ്ദംകേട്ടു നോക്കിയപ്പോൾ കാറിലെത്തിയ ഒരു സംഘത്തെയും പുറത്തുനിന്ന ഒരാൾ കാറിൽ കയറി പോകുന്നതും കണ്ടു. നാലുപേരാണു കാറിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.