മലപ്പുറം: നിലമ്പൂർ മുൻ നിയമസഭാംഗം പി.വി. അൻവറിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി. സംഘം പരിശോധന നടത്തുന്നത്. അൻവറുമായി അടുത്ത ബന്ധമുള്ള ചില സഹായികളുടെ വീടുകളിലും ഇതേസമയം പരിശോധന തുടരുകയാണ്.
സംസ്ഥാനത്തെ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് 12 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യുടെ പരിശോധന എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി നിലമ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ ഈ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസും പി.വി. അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. കെ.എഫ്.സി.യിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വായ്പയുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്നായിരുന്നു വിജിലൻസ് കേസ്. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടികളും ഉണ്ടായിരുന്നു. ഈ വിജിലൻസ് കേസിന്റെയും വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായങ്ങളുടെയും വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ ഇ.ഡി.യുടെ പരിശോധന നടക്കുന്നതെന്നാണ് സൂചന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.