കാനത്തിൽ ജമീല വിടപറയുബോൾ അവസാനിക്കുന്നത് ഒരു നാടിന്റെ വികസന തുടർച്ച

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദബാധയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന ജമീലയെ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാത്രി 8.40 ന് ആയിരുന്നു അന്ത്യം. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ഒൻപതു മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു.എൽഐസി ഏജന്റ് ആയി പ്രവർത്തിച്ചു വരുന്നതിനിടെയാണു പൊതുപ്രവർത്തനരംഗത്ത് സജീവമാകുന്നത്. 1995 ൽ തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 2000ൽ തലക്കുളത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് നിയമസഭയിലേക്ക് എത്തിയതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമം, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ പ്രസിഡന്റ് സ്ഥാനം വഹിച്ച അപൂർവ വനിത എന്ന റെക്കോർഡും കാനത്തിൽ ജമീലയ്ക്കുണ്ട്.കൊയിലാണ്ടിയിൽ 8,472 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി എൻ.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. 

കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി.കെ.അലിയുടെയും മറിയത്തിന്റെയും മകളാണ്. ഭർത്താവ് കാനത്തിൽ അബ്ദുറഹ്‌മാൻ, മക്കൾ അയ്റീജ് റഹ്‌മാൻ (യുഎസ്എ), അനൂജ സുഹൈബ് (ന്യൂനപക്ഷ കോർപറേഷൻ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: തേജു, സുഹൈബ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !