രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിക്കുന്നവരുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേയെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ഹീനകൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്ന നിലപാടല്ല കെ സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നത്. സതീശൻ ഒറ്റപ്പെട്ടെന്ന് പറയുന്നില്ല. ഇത്തരം കുറ്റകൃത്യം ചെയ്തയാളെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കും. കോൺഗ്രസിന്റെ ഗതികേടുകൊണ്ടാണ് ശക്തമായ നടപടി സ്വീകരിക്കാനാകാത്തത്. ഒരു മനുഷ്യനും ഉണ്ടാകാൻ പാടില്ലാത്ത സ്വഭാവദൂഷ്യമാണ് രാഹുലിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

മുകേഷിന്റേത് നാളുകൾക്ക് മുമ്പേ നടന്ന സംഭവമാണെന്ന് പറഞ്ഞ് ഇപി ജയരാജൻ നിസാരവത്കരിച്ചു. സിനിമയും രാഷ്ട്രീയവും വേറെയാണ്. സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. സിനിമയും സിനിമ ലോകത്തുള്ള കാര്യവും ചർച്ച ചെയ്യുമ്പോൾ അത് പറയാം. മുകേഷിനെതിരെ പരാതി വന്നപ്പോൾ അന്വേഷണം നടന്നിട്ടുണ്ട്. രാഹുലിനെ ന്യായീകരിക്കാനായി മുകേഷിന്റെ പേര് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !