അപകടകരമായി സ്വകാര്യ ബസ് ഓടിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റിനെ കബളിപ്പിക്കാൻ നീക്കം

കോഴിക്കോട് :ഡ്രൈവറും സഹജീവനക്കാരനും മദ്യപിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച സംഭവത്തിൽ ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ബസ് സർവീസ് സ്ഥാപനത്തിന്റെ ഓപ്പറേറ്റിങ് മാനേജർ എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായെങ്കിലും ബസ് ഡ്രൈവർ എത്തിയില്ല.

ഡ്രൈവർ ഹാജരാകാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം നഗരത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഇതേ സ്ഥാപനത്തിന്റെ മറ്റൊരു ബസ് വിട്ടു നൽകാൻ മുങ്ങിയ ഡ്രൈവർക്കെതിരെ ചെന്നൈ പൊലീസിന്റെ എഫ്ഐആർ ഹാജരാക്കണമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. ഇതോടെ സംഘം തിരിച്ചു പോയി. ഓപ്പറേറ്റിങ് മാനേജർ എം.നയീം ഉൾപ്പെടെ 3 മാനേജർമാരാണ് എത്തിയത്. 

സംഭവ ദിവസം ബസ് ഓടിച്ച ഡ്രൈവർ മുങ്ങിയെന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് ഓപ്പറേറ്റിങ് മാനേജർ അറിയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചിന്താവളപ്പ് നൈറ്റ് സർവീസ് യാഡിൽ നിന്ന് വൈകിട്ട് പുറപ്പെട്ട ബസ് രാത്രി 10.40 ന് മൈസൂരു പിന്നിട്ടതോടെയാണ് ബസ് ഡ്രൈവറും സഹജീവനക്കാരും മദ്യപിച്ച് വാഹനം അപകടകരമായി ഓടിച്ചത്. ചോദ്യം ചെയ്ത യാത്രക്കാരെ ഡ്രൈവർ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയെ തുടർന്ന് മോട്ടർ വാഹന വിഭാഗം ചെക്ക് പോസ്റ്റിലും യാഡിലും പരിശോധന നടത്തിയെങ്കിലും ബസ് കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഈ ബസിനു പകരം സർവീസ് നടത്തിയ ബസ് പിടികൂടുകയും അതിൽ സംസ്ഥാനത്ത് സർവീസ് നടത്താൻ വേണ്ട രേഖയില്ലെന്ന് കണ്ടെത്തിയതിനാൽ ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

നിയമലംഘനത്തിന് രണ്ടു ലക്ഷത്തോളം രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കുകയും സംഭവ ദിവസം ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പൊലീസ് നടപടിയെടുത്ത തെളിവും ഹാജരാക്കിയാൽ ബസ് വിട്ടു നൽകാമെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !