ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി.. യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും നാളെയും കാഴ്ചയ്ക്ക് വിരുന്നൊരുക്കും

തിരുവനന്തപുരം :കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു.

ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി. ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 

3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ വെടിക്കെട്ടായിരുന്നു ഇന്നലെ ശംഖുമുഖം തീരത്തു നടന്നത്. ∙ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷവും നാളെ നടക്കുന്ന 4.30 ന് നടക്കുന്ന റിഹേഴ്സലും കാണാനെത്തുന്ന പൊതുജനങ്ങൾ വൈകിട്ട് 4 ന് മുൻപ് നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തി കെഎസ്ആർടിസി ബസുകളിൽ വെട്ടുകാട് ഭാഗത്ത് എത്തണം. 

പരിപാടി കാണാൻ 12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണം. ∙ വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള വേളി ഡിടിപിസിയുടെ ഗ്രൗണ്ടിൽ കെഎസ്ആർടിസി വാഹനങ്ങൾക്കു മാത്രമായിരിക്കും പാർക്കിങ് അനുവദിക്കുക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !