പാലാ :വിശ്വമോഹനം : ശബരിമല തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കടപ്പാട്ടൂർ ഇടത്താവളം.
കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്‌ഡലമകരവിളക്കു മഹോത്സവത്തിന് ഇന്ന്അതുകൊണ്ടുതന്നെ ദീർഘദൂരയാത്രികരായ, അയ്യപ്പഭക്തർക്കുവേണ്ട എല്ലാസൗകര്യ ങ്ങളും സൗജന്യമായിത്തന്നെ നൽകുവാൻ, ദേവസ്വം ഊന്നൽ നൽകുന്നു. മാത്രമല്ല, അന്നദാനമാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയും "തത്വമസി" എന്ന അന്നദാനപദ്ധതിയിലൂടെ തീർത്ഥാടകാലയളവിൽ രാവിലെ 10 മണിമുതൽക്കും, വൈകുന്നേരം 7 മണിമുതൽക്കും അന്നദാനം നൽകുവാ നുള്ള ക്രമീകരണങ്ങളും പൂർത്തിയായി. തീർത്ഥാടകരുടെ സൗകര്യാർത്ഥം ദേവപ്രസാദ ങ്ങളായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
തീർത്ഥാടന മഹോത്സവ ത്തിന്റെയും, അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകർമ്മം ആദരണീയനായ തിരുവതാം കൂർ, കൊച്ചി ദേവസ്വംബോർഡ് ഓംബുഡ്‌സ്‌മാൻ ജസ്റ്റിസ് കെ.രാമകൃഷ്‌ണൻ നിർവ്വഹിച്ചു.
ദേവസ്വം പ്രസിഡന്റും ഗുരുവായൂർ ദേവസ്വംബോർഡ് അംഗവുമായ ശ്രീ മനോജ് ബി. നായർ, പാലാ ഡി വൈ എസ് പി ശ്രീ. കെ.സദൻ, പാലാ ശ്രീരാമകൃഷ്‌ണാശ്രമം മഠാധി പതി സ്വാമി വീതസംഗാനന്ദ മഹാരാജ്: എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തിലാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
2011ൽ ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചിരുന്നു. സർക്കാർതലത്തിൽ നിന്നും തീർത്ഥാടകർക്കായി. ആയുർവ്വേദ-ഹോമിയോ-അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.