തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിലെത്തിയാൽ അനന്തമായ വികസനം സാധ്യമാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഷ്ട്രീയത്തിനതീതമായി നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ബിജെപിയെ അധികാരത്തിലെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കാലടിയിൽ ബിജെപി സിറ്റി ജില്ലയുടെ ആറ്റുകാൽ മണ്ഡലം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷ്ടിക്കാൻ മാത്രമാണ് താൽപ്പര്യം
നരേന്ദ്ര മോദി സർക്കാർ തിരുവനന്തപുരം നഗരത്തെ കൈയ്യയച്ച് സഹായിക്കാൻ തയ്യാറാണ്. എന്നാൽ, ഈ സാധ്യതകൾ മനസ്സിലാക്കി പ്രയോജനപ്പെടുത്തുന്ന ഒരു ഭരണസംവിധാനം നിർഭാഗ്യവശാൽ നിലവിൽ നഗരത്തിനില്ല.
"സാധാരണക്കാരിയായി വന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്തെ മേയർ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് സാധാരണക്കാരെയാണ്. നഗരസഭയിലെ പട്ടികജാതി ഫണ്ട് വക മാറ്റി ചെലവാക്കിയത് അതിൻ്റെ ചെറിയ ഉദാഹരണം മാത്രമാണ്," കെ. സുരേന്ദ്രൻ ആരോപിച്ചു.
നിലവിലെ മേയറെ വീണ്ടും മത്സരിപ്പിക്കാൻ പോലും സിപിഎമ്മിന് ധൈര്യമില്ലെന്നും, ഇപ്പോഴത്തെ നഗരഭരണ നേതൃത്വത്തിന് ഭരണത്തെക്കാളേറെ താൽപ്പര്യം മോഷ്ടിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങിൽ സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ പ്രസംഗിച്ചു. കൗൺസിലർമാരായ വി. ശിവകുമാർ, മഞ്ജു ജി.എസ്, മണ്ഡലം അധ്യക്ഷൻ കോളിയൂർ രാജേഷ്, നേതാക്കളായ താമരം സജീവ്, ഉണ്ണി മുദ്ര, ലിജു നായർ, സുനിൽ കൃഷ്ണാഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.