അഞ്ചാലുംമൂട് (കൊല്ലം) :സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ സാമ്പ്രാണിക്കോടി വാർഡിൽ പാർട്ടി സ്ഥാനാർഥിക്കു റിബൽ.
പാർട്ടി പ്രവർത്തകനായ മെൽവിൻ ഡേവിഡാണു സ്വതന്ത്രനായി പത്രിക നൽകിയത്. കോൺഗ്രസ് ബന്ധമുള്ളയാൾക്കു സീറ്റ് കൊടുത്തെന്ന് ആരോപിച്ചാണു മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി.ദേവരാജനാണ്.തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പ്രതികസമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ.ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. ഒരു ട്രാൻ സ്ജെൻഡറും പത്രിക നൽകി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്-13,595. കുറവ് വയനാട്ടിലും- 3,180. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേർ പത്രിക നൽകി. ലഭിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് 10ന് ആരംഭിക്കും. അതത് വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക.
ഒരു സ്ഥാനാർഥിയോ സ്ഥാനാർഥിക്കു വേണ്ടിയോ ഒന്നിലധികം നാമ നിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക. തുടർന്ന് സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മറ്റന്നാളാണ്. അന്ന് അന്തിമ സ്ഥാനാർഥി പട്ടികയാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.