ദുബായ്: ദുബായ് എയർഷോയിലെ അഭ്യാസപ്രകടനത്തിനിടെ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു.
പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.15-ന് അൽ മഖ്തൂം വിമാനത്താവളത്തിനുസമീപമാണ് അപകടം. പൈലറ്റിന് പുറത്തേക്കു ചാടാൻ കഴിഞ്ഞില്ല. ഹിമാചൽ പ്രദേശിൽനിന്നുള്ള വിങ് കമാൻഡർ നമംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്.അപകടമുണ്ടാകുന്നതിനുമുൻപ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായി രണ്ടുതവണ തേജസ് ആകാശത്ത് കരണംമറിഞ്ഞിരുന്നു (റോൾ ഓവർ). പ്രദർശനത്തിനെത്തിയ വിമാനങ്ങളും ഹെലികോപ്റ്ററും പ്രദർശിപ്പിച്ചിരുന്ന സ്ഥലത്തിന് 1.6 കിലോമീറ്റർ അകലെയാണ് തേജസ് വീണതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വ്യോമസേന അറിയിച്ചു.
തേജസ് പോർവിമാനം അപകടത്തെത്തുടർന്ന് ഷോ നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. ലോകത്തെത്തന്നെ ഏറ്റവും വലിയ വിമാനപ്രദർശനങ്ങളിൽ ഒന്നാണ് 1986-ൽ ആരംഭിച്ച ദുബായ് എയർഷോ. ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുവിമാനം അപകടത്തിൽപ്പെടുന്നത്. നവംബർ 17-ന് തുടങ്ങിയ ഷോയുടെ അവസാനദിനമായിരുന്നു വെള്ളിയാഴ്ച.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.