ഡൽഹി;വിദ്യാർഥികള്‍ക്ക് കേന്ദ്ര സർക്കാർ സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നു. ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമർപ്പിക്കാം. ഇത്തരം ഒരു സന്ദേശം നിലവില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും മറ്റുമായി നല്‍കിയിരിക്കുന്ന ലിങ്ക് തുറക്കുക എന്നും സന്ദേശത്തില്‍ കാണാം.
വിദ്യാർഥികള്‍ക്ക് കോളടിച്ചല്ലോ എന്നൊക്കെ ചിന്തിക്കാണൻ വരട്ടെ. ഇനി നിങ്ങളൊരു വിദ്യാർഥിയാണെങ്കില്‍ ഉടൻ ലിങ്കില്‍ ക്ലിക് ചെയ്‌ത് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യാനും വരട്ടെ.
യഥാർഥത്തില്‍ കേന്ദ്ര സർക്കാർ വിദ്യാർഥകള്‍ക്ക് ഇത്തരത്തില്‍ ലാപ്‌ടോപ്പ് സൗജന്യമായി നല്‍കുന്നുണ്ടോ? തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്‌ത് കൂടല്‍ അറിയാനും ലാപ്‌ടോപ്പ് നേടാനും സാധിക്കുമോ? പലർക്കും ഉണ്ടാകാവുന്ന സംശയമാണിത്.
എന്നാല്‍ സംശയിക്കാൻ യാതൊന്നും ഇല്ല എന്നതാണ് വാസ്‌തവം. പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ ഫാക്‌ട് ചെക്ക് വിഭാഗം നല്‍കുന്ന വിവരം. കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതിയും നടപ്പിലക്കുന്നില്ലെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. സംശയാസ്‌പദമായ ലിങ്കില്‍ ക്ലിക് ചെയ്യരുത് എന്നും ഫാക്‌ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇതൊരു പുതിയ തട്ടിപ്പാണെന്നാണ് ഫാക്‌ട് ചെക്ക് വിഭാഗം പറയുന്നത്.നേരത്തെ ലീഗല്‍ ഇൻഷുറൻസ് ചാർജ് ആയി 36,500 രൂപ അടച്ചാല്‍ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം നിങ്ങള്‍ക്ക് 3,00,000 രൂപ വായ്‌പ ലഭിക്കും എന്ന തരത്തില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. മൂന്ന് വർഷമാണ് വായ്‌പാ കാലയളവ് എന്നും 8592 രൂപ മാസ അടവ് തുകയായി വരുമെന്നും രണ്ട് ശതമാനമാണ് പലിശ നിരക്ക് എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.ഓണ്‍ലൈൻ ബാങ്കിങ്, യുപിഐ എന്നിവയിലൂടെ ലീഗല്‍ ഇൻഷുറൻസ് തുക അടക്കേണ്ടതാണ് എന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. മുദ്ര ഫിനാൻസില്‍ നിന്നുള്ള ഒരു അറിയിപ്പ് എന്ന് കാണിക്കുന്ന കത്തിന്‍റെ രൂപത്തിലാണ് ഈ സന്ദേശം പ്രചരിച്ചത്. എന്നാല്‍ മുദ്ര ഫിനാൻസിന്‍റേത് എന്ന പേരില്‍ പ്രചരിച്ച ഈ കത്ത് വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്‌ട് ചെക്ക് വിഭാഗം കണ്ടെത്തുകയുണ്ടായി.
പലതരത്തിലുള്ള തട്ടിപ്പ് നടക്കുന്ന സാഹചര്യമാണ് നിലവില്‍. ഇത്തരത്തില്‍ പണം തട്ടാനുള്ള മറ്റൊരു അടവായിരുന്നു മുദ്ര ഫിനാൻസിന്‍റെ പേരില്‍ ഇറങ്ങിയ ഈ അറിയിപ്പ്. മുദ്ര മാനേജിങ് ഡയറക്‌ടറുടെ ഒപ്പ് അടക്കമാണ് അറിയിപ്പ് പുറത്തുവന്നത്. ഒറ്റ നോട്ടത്തില്‍ വ്യാജനാണെന്ന് ആർക്കും മനസിലാകാത്ത രീതിയിലാണ് വ്യാജ സന്ദേശങ്ങളത്രയും പ്രചരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സർക്കാരിന്‍റെയോ മറ്റ് ഔദ്യോഗിക വൃത്തങ്ങളെയോ മാത്രം വിശ്വസിക്കണമെന്നാണ് പിഐബി ഫാക്‌ട് ചെക്ക് വിഭാഗം പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.