മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അയർലൻഡ് റീജിയന്റെ പ്രഥമ നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും വിപുലമായ പരിപാടികളോടെ ഭക്തിസാന്ദ്രമായി
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അയർലൻഡ് റീജിയന്റെ പ്രഥമ നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും ലോകപ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രമായ നോക്കിൽ സെപ്റ്റംബർ 27-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് 95-ാം പുനരൈക്യ വാർഷികാഘോഷവും പുനരൈക്യ ശതാബ്ദിക്കായി ഒരുക്കിയ “ലിറ്റർജി വർഷം” ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ബെൽഫാസ്റ്റ് കമ്മ്യൂണിറ്റി വികാരി റവ. ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് മുഖ്യകർമീകനായിരുന്നു. ഫാ. വിനു ജോൺ OFM വചന സന്ദേശം നൽകി.
അയർലൻഡിലെ ഡബ്ലിൻ, ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ, ലിമെറിക്ക്, വാട്ടർഫോർഡ്, ക്ലോൺമെൽ എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിൽനിന്നും കൂട്ടായ്മകളിൽനിന്നും ഏകദേശം 600-ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. മലങ്കര സുറിയാനി സഭാ സമൂഹം അയർലൻഡിൽ രൂപീകൃതമായി 17 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് കൺവെൻഷന് തുടക്കം കുറിച്ചത്. 2008 സെപ്റ്റംബർ 19-ാം തീയതിയായിരുന്നു ഡബ്ലിനിൽ ആദ്യ കൂട്ടായ്മ ആരംഭിച്ചത്. തുടർന്ന് ബെൽഫാസ്റ്റ്, കോർക്ക്, ഗാൽവേ എന്നിവിടങ്ങളിലേക്കും വൈദീകർ എത്തി കൂട്ടായ്മകൾ രൂപീകരിച്ചു.
ഈ കാലയളവിൽ ബഹു. ഫാ. ഡാനിയേൽ, ഫാ. എബ്രഹാം പാതാക്കൽ, ഫാ. ചെറിയാൻ താഴമൺ എന്നിവർ നേതൃത്വം നൽകി. നിലവിൽ ഫാ ഷിനു വർഗീസ് അങ്ങാടിയിൽ (Cork) റീജിയണൽ കോ-ഓർഡിനേറ്ററായും, ഫാ. ജിജോ ജോണി ആശാരിപ്പറമ്പിൽ (Galway) ഫാ സോജു തോമസ് തഴെത്തൊട്ടത്തിൽ (Dublin), ഫാ. ജോയാക്കിം പണ്ടാരംകുടിയിൽ (Limerick), ഫാ. ബെനഡിക്ട് കുര്യൻ (Belfast) എന്നിവർ വിവിധ സ്ഥലങ്ങളിലെ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നു.
കുർബാനയ്ക്ക് ശേഷം മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക സെഷനുകൾ നടന്നു. റവ. ഫാ. ആന്റണി പരത്തേപ്പതിക്കൽ, ലിജോയ് കുഞ്ഞുമോൻ, മരിയ ജയിംസ്, റോമി ചേമ്പകശ്ശേരി, ജെറിൻ ജോൺ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന കുടുംബസംഗമം റീജിയണൽ കോ-ഓർഡിനേറ്റർ റവ. ഫാ. ഷിനു അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കതോലിക്ക ബാവയുടെ അനുഗ്രഹപ്രഭാഷണവും, പ്രഥമ റീജിയണൽ കോ-ഓർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ചെറിയാൻ താഴമൺ അച്ചന്റെ ആശംസയും ഓൺലൈൻ ആയി നൽകി.
പ്രഥമ കമ്മിറ്റിയംഗങ്ങളെയും ആദ്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയവരെയും ആദരിച്ചു. ഈ വർഷം Leaving Certificate വിജയികളായ കുട്ടികളെയും, നവദമ്പതികളെയും, മാമോദീസയും ആദ്യകുർബാനയും സ്വീകരിച്ച കുട്ടികളെയും മെമെന്റോ നൽകി അഭിനന്ദിച്ചു. തുടർന്ന് നേർച്ചയും ജപമാല പ്രദക്ഷിണവും നടന്നു.
പരിപാടികൾക്ക് റീജിയണൽ കോ-ഓർഡിനേറ്റർ ഫാ. ഷിനു അങ്ങാടിയിൽ, ഫാ ജിജോ ജോണി ആശാരിപ്പറമ്പിൽ, ഫാ. സോജു ജോൺ തഴെത്തൊട്ടത്തിൽ, ജനറൽ സെക്രട്ടറി ബാബു ജോൺ, കോ-കൺവീനർമാരായ മാത്യു കരിമ്പന്നൂർ, രാജേഷ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും സെക്രട്ടറിമാരായും സുനിൽ മത്തായി, ജോബിൻ ജോസഫ്, കെവിൻ വർഗീസ്, അനിൽ മരാമൺ, ഷിനു തോപ്പിൽ, ബിനു ജോർജ്, മോൻസി മോനിച്ചൻ, സുജൻ മലയിൽ, സോബി വാഴയിൽ, സിറിൽ മത്തായി, സിബി വർഗീസ്, സിനി വർഗീസ്, ഷോജി സുനിൽ, ബബിത ജിനു, സ്വപ്ന ബിനു, വിവിധ കൂട്ടായ്മകളിലെ കമ്മിറ്റി അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നൽകി





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.