മഴ ശക്തമായി തുടരും, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കാൻ നിർദ്ദേശം..

തിരുവനന്തപുരം ;സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നാളെയും യെലോ അലർട്ടാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല.24 മണിക്കൂറിൽ 64.4 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
28 വരെ മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്തും അതിനോടു ചേർന്ന സമുദ്ര ഭാഗങ്ങളിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.27ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ ആൻഡമാൻ തീരത്തോടു ചേർന്നു രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്ന് തീവ്ര ന്യൂനമർദമാകും. ഇത് നാളെ അതിതീവ്ര ന്യൂനമർദമായും 27ന് പുലർച്ചെയോടെ ചുഴലിക്കാറ്റായും മാറുമെന്നാണു മുന്നറിയിപ്പ്. കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച ‘മൊൻ ന്ത’ എന്ന പേരാണ് നൽകിയിരിക്കുന്നത്. തായ് ഭാഷയിൽ മനോഹരമായ, സുഗന്ധമുള്ള പുഷ്പം എന്നാണ് അർഥം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !