യുകെ ;2025 ഒക്ടോബർ 3 മുതൽ 5-)o തിയ്യതി വരെ താമസിച്ച് ഒമ്പതാമത് ഞാവള്ളിൽ കുടുംബയോഗം ബർമിംഗ്ഹാമിനടുത്തുള്ള കിഡ്ഡർമിൻസ്റ്ററിലുള്ള പയനീർ ആക്ടിവിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുകയുണ്ടായ്.
ഈ കുടുംബയോഗത്തിൽ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ഞാവള്ളിൽ കുടുംബത്തിൽ പെട്ട 23 കുടുംബങ്ങൾ പങ്കെടുത്തു വൻ വിജയമാക്കി തീർത്തു. ഞാവള്ളിൽ കുടുംബത്തിൽപെട്ട ഫാദർ അലക്സ് കൂന്താനത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, ജിനി ജോബ്, കൊച്ചുറാണി എന്നിവരുടെ നേതൃതത്തിൽ വിവിധയിനം ആക്ടിവിറ്റീസ് മുതിർന്നവർക്കും, കുട്ടികൾക്കും വേണ്ടിയുണ്ടായിരുന്നു.
മൂന്നാം തിയതി വെള്ളിയാഴ്ച വളരെ വൈകി വളരെ ദൂരം സഞ്ചരിച്ചു എത്തിച്ചേർന്ന എല്ലാവരെയും ആദ്യം വന്നവർ ഉറങ്ങാതെ കാത്തിരുന്നു സ്വീകരിക്കുന്ന കാഴ്ച അതീവ ഹൃദ്യമായിരുന്നു. രക്ഷാധികാരി ഡോ. ജോൺ കൊട്ടവാതുക്കൽ, പ്രസിഡന്റ് സതീഷ് ഞാവള്ളിൽ, സെക്രട്ടറി എബിൻ ആണ്ടുകുന്നേൽ, ട്രഷറർ ബെന്നി തെരുവൻകുന്നേൽ മറ്റു കമ്മിറ്റി അംഗങ്ങളെല്ലാവരും ചേർന്ന് വളരെ ഭംഗിയായ് യുകെ യൂണിറ്റിന്റെ ഒൻപതാമത്തെ കുടുംബസംഗമം വളരെ വിജയകരമാക്കിതീർത്തു.ഞാവള്ളിൽ കുടുംബത്തിൽപ്പെട്ട മുതിർന്ന എല്ലാവരും കളിച്ചും ചിരിച്ചും പരസ്പരം ബന്ധങ്ങൾ ദൃഢമാക്കിയപ്പോൾ കുട്ടികളെല്ലാവരും പലവിധ ഗെയിമുകളുമായ് സമയം ചിലവഴിച്ച് കുടുംബ ബന്ധങ്ങളുടെ ആത്മാവ് അവരിലേക്ക് ആഴത്തിൽ അനുഭവിക്കുകയും കുടുംബ ബന്ധങ്ങളുടെ മൂല്യം അവരിലേക്ക് അവർ അറിയാതെ വളരുകയായിന്നു.വരുന്ന പത്താമത് വാർഷിക കുടുംബയോഗം 2026 ഒക്ടോബർ അവസാനത്തെ ആഴ്ച താമസിച്ചു വളരെ ഗംഭീരമാക്കി തീർക്കാനും കഴിഞ്ഞ കുടുംബയോഗത്തിൽ തീരുമാനമായ്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.