നെടുമങ്ങാട് ; ജില്ലാ ആശുപത്രിയിൽ നടുവേദനയ്ക്ക് ഡോക്ടറെ കാണാനെത്തിയ ആളിന് ഒപ്പം വന്ന ചെറുമകളുടെ ദേഹത്ത് ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റിൽ നിന്നു പാളികൾ അടർന്നു വീണു.
പരുക്കേറ്റതിനെ തുടർന്ന് അതേ ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ ബി.ഫസിലുദ്ദീന് ഒപ്പം എത്തിയ ചെറുമകൾ നൗഫിയ നൗഷാദിനാണ് (21) പരുക്കേറ്റത്. ഓർത്തോപീഡിക് ഒപിയിൽ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന് ഫസിലുദ്ദീനെ പിഎംആർ ( ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ) ഒപിയിൽ കാണിക്കാൻ ഇരിക്കുന്നതിനിടെ ഇന്നലെ രാവിലെ 9 നാണു സംഭവം.നൗഫിയയുടെ ഇടതു കയ്യിലും തോളിലുമായി കെട്ടിടത്തിന്റെ കോൺക്രീറ്റിന്റെ അടിഭാഗത്തു നിന്നു പാളികൾ അടർന്നു വീണു. എക്സ്റേ എടുത്ത് നടത്തിയ പരിശോധനയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നു വ്യക്തമായെങ്കിലും കയ്യിൽ വേദനയുണ്ടെന്നു നൗഫിയ പറഞ്ഞു.
യന്ത്രത്തകരാർ മൂലം ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് നഴ്സാണ് സ്വകാര്യ ലാബിൽ നിന്ന് എക്സ്റേ എടുക്കാൻ പണം നൽകിയത്. അപകടം സംഭവിച്ചതിനു പിന്നാലെ പിഎംആർ ഒപി, സ്കിൻ ഒപിയിലേക്കു മാറ്റിയതായി അറിയിച്ച് അധികൃതർ മുൻവശത്തെ വാതിലിൽ അറിയിപ്പു പതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.