പാലാ :പാലാ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡായ വെള്ളപ്പാട് വാർഡിന്റെ പ്രതി നിധി എന്ന നിലയിൽ വൻ വികസനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്.
എന്റെ വാർഡിലാണ് ജനറൽ ആശുപത്രി ;ഹോമിയോ ആശുപത്രി ;വെയർ അതോറിറ്റി എല്ലാമുള്ളതു അവിടെയെല്ലാം എം എൽ എ ഫണ്ടും ;കേന്ദ്ര സർക്കാർ ഫണ്ടും ഉപയോഗിച്ച് സമാനതകളില്ലാത്ത വികസനമാണ് കൊണ്ട് വന്നിട്ടുള്ളത്.
ഹോമിയോ ആശുപത്രിക്കു പുതിയ കെട്ടിടം കൊണ്ട് വരുവാൻ കഴിഞ്ഞു .പെൻഷൻ ലഭ്യമാക്കേണ്ടവർക്കെല്ലാം പെൻഷൻ ലഭ്യമാക്കിയിട്ടുണ്ട് .വിധവകൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കി .കിടപ്പു രോഗികൾക്ക് സർക്കാർ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട് .വീടുകളുടെ മെയിന്റനൻസ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട് .വെള്ളാപ്പാട് തോടിന്റെ ഇരു വശങ്ങളും കെട്ടി സുരക്ഷിതമാക്കി ജല നിർഗമനം സാധ്യമാക്കി.
യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ പ്രസിഡണ്ട് എന്ന നിലയ്ക്ക് വ്യാപാരികളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ട് വന്നു .എസ് എം എസ്സിന് പോലും ചാർജ് ചെയ്യുന്നവരാണ് ബാങ്ക് അധികാരികൾ ഈ കൊള്ള ജന ശ്രദ്ധയിൽ പെടുത്തി സമര മുഖങ്ങൾ തുറന്നു .ദേശീയ കായീകവേദി ജില്ലാ പ്രസിഡണ്ട് എന്നതിൽ നിന്ന് കൊണ്ട് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ 15 ലക്ഷം വകയിരുത്തി വോളിബോൾ കോർട്ട് നിർമ്മിച്ച് .എം എൽ എ ഫണ്ടാണ് ഉപയോഗിച്ചത്.
അതിനു ചുറ്റും ഫെൻസിംഗും നിർമ്മിച്ച് കായീക രംഗത്ത് സമഗ്ര സംഭാവനകൾ നൽകുവാനും സാധിച്ചതായി വി സി പ്രിൻസ് മീഡിയാ അക്കാദമിയുടെ കാമ്പയിനായ എന്റെ നാട് എന്റെ നാടിൻറെ വികസനം എന്ന പരിപാടിയിൽ പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.