ഉണ്ണീ കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന്റെ ബ്രോക്കർ എന്ന് അഡ്വ.ബി ഗോപാലകൃഷ്‌ണൻ..!

തൃശൂർ ;ദേവസ്വം ബോർഡ് എന്ന് പറഞ്ഞാൽ ദേവസ്വം മന്ത്രിയും പ്രസിഡന്റുമാണ്. അവർക്ക് ഇഷ്ടമുള്ള അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണ് ബോർഡിലെ അംഗങ്ങളും ജോലിക്കാരും.

ദേവസ്വം സ്വത്തുക്കൾ അടിച്ച് മാറ്റാൻ ഇവരെല്ലാം കൂട്ടായി പ്രവർത്തിക്കുന്ന സർക്കാർ വക കൊള്ളസംഘമാണ്. ഇതിന് അപവാദമായിരുന്നു. ജീ സുധാകരൻ. അദ്ദേഹം കക്കാൻ കൂട്ട് നിൽക്കാത്തത് കൊണ്ടാണ് ജീ സുധാകരനെ മാറ്റിയത്.
ഇന്ന് ദ്വാരപാലകന്മാരുടെ സ്വർണ്ണപ്പാളി നാളെ അയ്യപ്പവിഗ്രഹം പോലും അടിച്ച് മാറ്റും. കാരണം നീരീശ്വരവാദികൾക്ക് എന്ത് അയ്യപ്പൻ എന്ത് ദ്വാരപാലകർ.. ശബരിമലയിൽ യുവതി പ്രവേശനം നടത്തി ശബരിമലയുടെ . ശക്തിയും പ്രസക്തിയും നഷ്ടപ്പെടുത്താൻശ്രമിച്ചവർക്ക് പണമാണ് മുഖ്യം'

വിവാദ നായകൻ  ഉണ്ണീ കൃഷ്ണൻ പോറ്റി ആരാണ്. അയാളെ സംരക്ഷിക്കുന്നത് ആര്? എന്തുകൊണ്ട് സർക്കാർ വക അന്വേഷണം ഇയാൾക്കെതിരെ നടക്കുന്നു. 2019 ൽ തന്നെ ദ്വാരപാലക പാളീകമായി പോയി സമയം വൈകിപ്പിച്ച് തൂക്കം കുറച്ച് ചെമ്പ് തകിടാക്കി കൊണ്ടുവന്ന ഈ പോറ്റിക്ക് തന്നെ കം 2025ൽ വീണ്ടും ഇത് കൊടുത്തയച്ചത് എന്തുകൊണ്ട്.

ഇയാൾക്ക് സ്വർണ്ണ വാതിലുകൾ വീണ്ടും കൊടുത്തത് എന്തുകൊണ്ട്. ? ആരപ്പാ ഈ പോറ്റി എന്ന ചോദ്യത്തിന് ഉത്തരം ഒന്നേ ഉള്ളു ഈ പോറ്റി പലരേയും പോറ്റുന്നവനാണ്. ദേവസ്വം ബോർഡിന്റെ തട്ടിപ്പ് ബ്രോക്കറാണ്.. ശബരിമലയിലെ ദേവസ്വം മന്ത്രി ആലിബാബയും ബോർഡ് അംഗങ്ങൾ കള്ളന്മാരുമാണ്.
ഇവരുടെ ഉടായിപ്പ് തട്ടിപ്പ് ഭരണത്തിന്റെ ബ്രോക്കറാണ് ഉണ്ണീ പോറ്റി. സംശയമില്ല. ശബരിമലയിൽ നടന്നത് റോബറിയാണ്. ഭഗവാന്റെ സ്വത്ത് അടിച്ച് മാറ്റലാണ് നടന്നത്. ഹൈക്കോടതിയെ നമിക്കുന്നു. ഈ കാട്ടുകള്ളന്മാരെ കണ്ടെത്താനുള്ള എക ആശ്രയമാണ് ഹൈക്കോടതി ഭക്തസമൂഹത്തിന് വേണ്ടി ശരണം വിളിച്ച്എല്ലാ നിസ്കാരങ്ങളും അർപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !