ന്യൂഡല്‍ഹി ;അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ നിന്നും വിഘടനവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടി ആയിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരം.
ആരാധനാലയം സുരക്ഷിതമാക്കാന്‍ സൈനിക നടപടി തെറ്റായ ആശയമായിരുന്നു. ആ തെറ്റിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന്‍ നല്‍കിയെന്നാണ് ചിദംബരത്തിന്റെ പ്രതികരണം. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തില്‍ ആയിരുന്നു ചിദംബരത്തിന്റെ പ്രതികരണം.ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരാ ഗാന്ധിയുടെ മാത്രം തെറ്റായിരുന്നില്ല എന്നും ചിദംബരം പറഞ്ഞു.സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവില്‍ സര്‍വീസസ് തുടങ്ങിയ ഏജന്‍സികള്‍ എല്ലാം ചേര്‍ന്ന് കൈക്കൊണ്ട തീരുമാനമായിരുന്നു. സുവര്‍ണ ക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. എന്നാല്‍, കുറച്ചു കാലങ്ങള്‍ കൊണ്ട് തന്നെ ആ തെറ്റു തിരുത്തി. സൈന്യത്തെ പിന്‍വലിച്ചു. അന്ന് വന്ന പിഴവിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന്‍ പണയപ്പെടുത്തുകയാണ് ഉണ്ടായത്.പഞ്ചാബിലെ ഖലിസ്ഥാന്‍ വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിച്ചു. നിലവില്‍ പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്‌നം സാമ്പത്തിക വെല്ലുവിളികളും അനധികൃത കുടിയേറ്റവുമാണെന്നും ചിദംബരം പറഞ്ഞു.അതേസമയം, ചിദംബരത്തിന്റെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിദംബരത്തിന്റെ സമീപകാല പരാമർശങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് റാഷിദ് ആൽവി രംഗത്തെത്തി.ക്രിമിനൽ കേസ് കാരണം അദ്ദേഹം എന്തെങ്കിലും സമ്മർദ്ദത്തിലാണോ എന്നായിരുന്നു റാഷിദ് ആൽവിയുടെ ചോദ്യം. കോൺഗ്രസിനെതിരെ സംസാരിക്കാൻ ചിദംബരത്തിന് എന്താണ് ഇത്ര നിർബന്ധം. ബിജെപി ചെയ്യുന്ന അതേ കാര്യം തന്നെയാണ് ചിദംബരം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന നിർഭാഗ്യകരമാണ്.ബിജെപിക്കെതിരെ സംസാരിക്കുന്നതിനു പകരം ചിദംബരം കോൺഗ്രസിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നു, ഇത് തെറ്റാണ്. കോൺഗ്രസ് ഈ നേതാക്കൾക്ക് ഇത്രയധികം നൽകി. പക്ഷേ ഈ നേതാക്കൾ ഇപ്പോൾ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ലെന്നും റാഷിദ് ആൽവി പറഞ്ഞു.ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടി ആയിരുന്നു എന്ന് പി.ചിദംബരം,വിമർശനവുമായി നേതാക്കൾ
0
ഞായറാഴ്ച, ഒക്ടോബർ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.