യൂറോപ്പിലെ യാത്രക്കാർക്ക് വേണ്ടിയുള്ള പുതിയ EES (Entry/Exit System) സംവിധാനം ഒക്ടോബർ 12, 2025 മുതൽ പ്രാബല്യത്തിൽ വരും.
ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം
യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) നടപ്പിലാക്കി. ഇനിമുതൽ, പാസ്‌പോർട്ടിൽ മുദ്ര വയ്ക്കുന്നതിന് പകരം, ഉദ്യോഗസ്ഥർ യാത്രക്കാരുടെ പ്രവേശന തീയതിയും താമസ കാലാവധിയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തും. പുതിയ നിയമപ്രകാരം യൂറോപ്യൻ ഇതര പൗരന്മാരിൽ ഭൂരിഭാഗവും അതിർത്തിയിൽ അവരുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. യാത്രക്കാരുടെ മുഖചിത്രവും വിരലടയാളവും സ്കാൻ ചെയ്ത ശേഷം മാത്രമേ യൂറോപ്പിന്റെ ഷെങ്കൻ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
ഇത് യൂറോപ്പ് ഷെൻഗെൻ ഏരിയയുടെ (Schengen Area) പുറം അതിർത്തികളിലുള്ള നോൺ-EU പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ( വിരൽ അടയാളം, ചിത്രം) രേഖപ്പെടുത്തുന്ന ഒരു ഡിജിറ്റൽ സംവിധാനമാണ്.
പാസ്‌പോർട്ട് പരിശോധനകൾക്ക് പകരം ഈ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ യാത്ര എളുപ്പമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രധാനമായും ഹ്രസ്വകാല താമസത്തിന് (90 ദിവസത്തിൽ താഴെയുള്ള) യൂറോപ്പിലേക്ക് വരുന്ന നോൺ-EU യാത്രക്കാർക്കാണ് ബാധകമാകുന്നത്.
എന്താണ് EES?
നോൺ-EU പൗരന്മാർക്ക് യൂറോപ്യൻ ഷെൻഗെൻ ഏരിയയിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ സഹായിക്കുന്ന ഒരു പുതിയ ഡിജിറ്റൽ അതിർത്തി സംവിധാനമാണിത്.
ഇത് പാസ്‌പോർട്ട് പരിശോധനകൾക്ക് പകരം ബയോമെട്രിക് വിവരങ്ങൾ (വിരൽ അടയാളങ്ങളും ചിത്രവും) രേഖപ്പെടുത്തും.
ആരാണ് രാജ്യത്ത് പ്രവേശിക്കുന്നതെന്നും പുറത്തുപോകുന്നതെന്നും ട്രാക്ക് ചെയ്യാനും ഈ സംവിധാനം ഉദ്ദേശിക്കുന്നു. അതേസമയം, ഈ വിവരങ്ങൾ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ആരംഭിച്ച ഈ സംവിധാനം 2026 ഏപ്രിൽ 10-ഓടെ പൂർണമായി നടപ്പിലാക്കും.
ആർക്കാണ് ബാധകം?
EES ഷെങ്കൻ മേഖലയിൽ ബാധകമാണ്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ 25 എണ്ണവും, ഐസ്‌ലാൻഡ്, ലിക്ടൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവയും ഉൾപ്പെടുന്നു. അവധിക്കാലം ആഘോഷിക്കാനായി സഞ്ചാരികളെത്തുന്ന പ്രധാന രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ഷെങ്കൻ മേഖലയിൽ ഉൾപ്പെടാത്തതിനാൽ റിപ്പബ്ലിക് ഓഫ് അയർലൻഡ്, സൈപ്രസ് എന്നിവിടങ്ങളിൽ പാസ്‌പോർട്ട് പ്രോസസ്സിംഗ് പഴയ രീതിയിൽ തുടരും. യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ്, ലിക്ടൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നല്ലാത്തവർക്കാണ് EES ബാധകം. എന്നാൽ, ദീർഘകാല വിസ ഉള്ളവർക്ക് ചില ഇളവുകൾ ഉണ്ട്. ALSO READ: അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ് എങ്ങനെ പ്രവർത്തിക്കുന്നു? EES പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി അതിർത്തിയിൽ എത്തുന്ന യാത്രക്കാർ ഒരു സെൽഫ്-സർവിസ് സ്ക്രീനിൽ അവരുടെ പേര്, പാസ്‌പോർട്ട് വിശദാംശങ്ങൾ, വിരലടയാളം, എൻട്രി എക്സിറ്റ് തീയതിയും സ്ഥലവും രജിസ്റ്റർ ചെയ്യണം. മെഷീൻ അവരുടെ മുഖത്തിന്റെ ചിത്രം എടുക്കും. അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫോട്ടോ മാത്രം മതിയാകും, വിരലടയാളം ആവശ്യമില്ല.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പൗരന്മാർ അല്ലാത്ത, ഷെൻഗെൻ ഏരിയയിലേക്ക് ഹ്രസ്വകാലത്തേക്ക് (180 ദിവസത്തിൽ 90 ദിവസത്തിൽ കൂടാതെ) വരുന്ന യാത്രക്കാർക്കാണ് ഇത് ബാധകമാകുന്നത്.
അതായത്, നോൺ-EU യാത്രക്കാർക്ക് EES സംവിധാനം ബാധകമാണ്, എന്നാൽ EU, അയർലൻഡ്, സൈപ്രസ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഇത് ബാധകമല്ല.
ശേഖരിച്ച ഡാറ്റയ്ക്ക് എന്ത് സംഭവിക്കും?
EES വഴി ശേഖരിക്കുന്ന ഡാറ്റ മൂന്ന് വർഷത്തേക്ക് സൂക്ഷിക്കും. അതിനുശേഷം അത് ഒഴിവാക്കും. ശേഖരിക്കപ്പെടുന്ന ഡാറ്റ ഈ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങളിലെ അതിർത്തി, വിസ, ഇമിഗ്രേഷൻ അധികൃതർക്കും, ലോക്കൽ പൊലിസിനും, യൂറോപോളിനും (യൂറോപ്യൻ യൂണിയന്റെ നിയമപാലന ഏജൻസി) ഉപയോഗിക്കാം. മൂന്ന് വർഷത്തിനുള്ളിൽ യാത്രക്കാർ വീണ്ടും അതിർത്തി കടക്കുകയാണെങ്കിൽ, മുഖചിത്രവും വിരലടയാളവും ഫയലിൽ ഉള്ളതിനാൽ പ്രക്രിയ വേഗത്തിലാകും.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
യാത്രയ്ക്ക് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ ഒന്നുമില്ല.
EES രജിസ്ട്രേഷന് യാതൊരു ചെലവുമില്ല.
അതിർത്തി കടക്കുമ്പോൾ സാധാരണയേക്കാൾ കൂടുതൽ സമയം എടുത്തേക്കാം,
മുഖചിത്രമോ വിരലടയാളമോ നൽകാൻ ഒരാൾ വിസമ്മതിച്ചാൽ, അവർക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുന്നു, അതിനാൽ യാത്രക്കാർ ഇതിന് തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.