നാസിക് : നാസിക്കിലെ പ്രമുഖ മലയാളി സംഘടനയായ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ്റെ 38ാം വാർഷികവും ഓണാഘോഷവും ശനിയാഴ്ച നാസിക് ശ്രീതേജ് ഗാർഡനിൽ നടന്നു.
മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിനായി നടത്തിയ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന ങ്ങളെ മുൻ നിർത്തി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ ബി ഉത്തം കുമാറിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ നോർക്ക സിഇഒ അജിത് കോളശ്ശേരി, എം എൽ എ സീമ തായി ഹിരെ, ലഫ് കേണൽ ശ്രീകുമാർ കെ എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.അസോസിയേഷൻ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ , വർക്കിങ്ങ് പ്രസിഡണ്ട് ജയപ്രകാശ് നായർ എന്നിവർ ആശംസ പ്രസംഗം നടത്തി. ഖജാൻജി രാധകൃഷ്ണ പിള്ള സ്വാഗതവും കൺവീനർ ഗിരീശൻ നായർ നന്ദിയും രേഖപ്പെടുത്തി.കൾച്ചറൽ അസോസിയേഷൻ്റെ ശ്രമഫലമായി ശ്രീമതി ശിവജീവ ശോഭുകുമാറിൻ്റെ പേരിൽ ലഭിച്ച നോർക്ക അപകട ഇൻഷൂറൻസ് തുകയായ 4 ലക്ഷം രൂപയുടെ ചെക്ക് മകൻ ഉദിത് ശോഭുകുമാറിന് നോർക്ക സിഇഒ അജിത് കോളശ്ശേരി ചടങ്ങിൽവെച്ച് കൈമാറി. വിവിധ കലാപരിപാടികൾക്കുശേഷം വിഭവ സമൃദ്ധമായ സദ്യയും നടന്നു.നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ വാർഷികം ആഘോഷിച്ചു
0
ഞായറാഴ്ച, ഒക്ടോബർ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.