പ്രവാസി മലയാളിയും പാലാ സ്വദേശിയുമായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം ;യുകെ മലയാളി കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആംബുലൻസ് സഹായം തേടി പ്രാഥമിക ശുശ്രൂഷകൾ നൽകി ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപാണ് സനൽ യുകെയിൽ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് സനൽ കുടുംബമായി യുകെയിൽ എത്തിയത്.

സോന (12), സേറ (8) എന്നിവരാണ് മക്കൾ. സനലിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് കണ്ണീരോടെ കഴിയുന്ന കുടുംബത്തെ അശ്വസിപ്പിക്കുന്നതിനായി പ്രാദേശിക മലയാളി സമൂഹം ഒപ്പമുണ്ട്. സനലിന്റെ മരണത്തിൽ ഹെറിഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) അനുശോചിച്ചു. സനലിന്റെ കുടുംബം സിറോ മലബാർ സഭയിലെ അംഗങ്ങളാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !