പാലാ: തദ്ദേശ തെരെഞ്ഞെടുപ്പിനെ എൽ ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പാലാ നിയോജക മണ്ഡലത്തിലെ കേരളാ കോൺഗ്രസ് ബി കമ്മറ്റി ഇന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ കോട്ടയം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം മോനച്ചൻ വടകോട്,
കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ,സംസ്ഥാന സെക്രട്ടറി സാജൻ ആലക്കളം,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ,ജില്ലാ ജനറൽ സെക്രട്ടറി അനസ്ബി.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ശശികുമാർ കെ എൻ ,നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡണ്ട് മാർ, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ, പാർട്ടിയുടെ പോഷക സഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പാർട്ടിയുടെ പ്രവർത്തനം എങ്ങനെ മുൻപോട്ടു പോകണം എന്ന് മോനച്ചൻ വടകോട്, ജില്ലപ്രസിഡണ്ട്, സംസ്ഥാന നേതാക്കൾ , സംഘടന നേതാക്കൾ എന്നിവർ വിശദീകരിക്കുകയും, മനോജ് പി.ജെ ,ശശി താന്നിക്കൽ, സുധീഷ് പഴനിലത്ത്, അനന്തു പ്രദീപ്, മനോജ് കെ കെ, കൃഷ്ണകുമാർ, സുനു സി പണിക്കർ, മധു ടി ആർ എന്നിവർ ആശംസ അർപ്പിക്കുകയും കെ .ടി. യുസി (ബി) പാല നിയോ പ്രസിഡണ്ടായി ബെന്നി തോമസിനെ തെരഞ്ഞെടുത്തു, ജനറൽ സെക്രട്ടറി ശശികുമാർ കഴിഞ്ഞ പൊതുയോഗത്തിലെ മിനിറ്റ്സും , പ്രവർത്തന റിപ്പോർട്ടും , കണക്കും അവതരിപ്പിച്ചു.
കേരളാ കോൺഗ്രസ് ബി യിൽ നിന്നും പുറത്താക്കിയവരും ,സസ്പെൻഷൻ നേരിട്ടവരും, മറ്റുള്ള പാർട്ടികളിൽ ചേരുകയും ,അവിടെയും ഗതികിട്ടാതായപ്പോൾ ചില പാർട്ടികളിൽ ചേർന്ന് കേരള കോൺഗ്രസ് ബി യിൽ നിന്നും രാജി വെച്ചു എന്ന് പ്രസ്താവന ഇറക്കുമ്പോൾ അവരുടെ ഗതികേട് എന്ന് മാത്രമെ പറയാനുള്ളൂവെന്നും മാലിന്യങ്ങൾ പോയപ്പോൾ കേരളാ കോൺഗ്രസ് ബി വർദ്ധിത വീര്യത്തോടെ സമകാലീന രാഷ്ട്രീയത്തിൽ നിയാമക ശക്തിയായി മാറിയെന്നും,
താറുമാറായ കെ.എസ്. ആർ.ടി.സി പുനരുജ്ജീവിപ്പിച്ച് നേരിൻ്റെ പാതയിൽ ചരിക്കുന്ന കെ.ബി ഗണേഷ് കുമാർ നയിക്കുന്ന കേരളാ കോൺഗ്രസിൻ്റെ ഭാഗമായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും കേരളാ കോൺഗ്രസ് ബി നിയോജക മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.