കോട്ടയം;പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വരെ നീണ്ടുകിടക്കുന്ന ക്രിമിനൽ മാഫിയ സംഘങ്ങളുടെ തർക്കങ്ങൾ പ്രതിഫലത്തോടെ പറഞ്ഞു തീർക്കുക, കോട്ടയം ഇടുക്കി ജില്ലളിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്ക് ഇടനിലക്കാരിയായി പ്രവർത്തിക്കുക.
വാഹനങ്ങളും വസ്തുക്കളും ഈട് വാങ്ങി പണം പലിശയ്ക്ക് നൽകുക,കൊള്ളപലിശക്കാരുടെ പത്താം കളം നിയന്ത്രിക്കുക..പറഞ്ഞു വരുന്നത് കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖല കേന്ദ്രമായി പ്രവർത്തിക്കുന്ന ലേഡി ഗുണ്ടയെകുറിച്ചാണ്..ഏതാനും നാളുകൾക്ക് മുൻപ് പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മുണ്ടക്കയം ഭാഗത്തു വെച്ച് ഏതാനും ചില യുവാക്കളുമായി വാഹനം സൈഡ് നൽകാത്തതിനെ സംബന്ധിച്ചുള്ള തർക്കത്തിൽ ഏർപ്പെടുന്നു..പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയ വിഷയത്തിൽ നിയമ പാലകർ ഇടപെട്ടുവെങ്കിലും..വിഷയത്തിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല.ഭീഷണിപ്പെടുത്തി വിഷയം തീർക്കാൻ എത്തിയത് ഈ ലേഡി ഗുണ്ടയായിരുന്നെന്നും യുവാക്കൾ ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു..
മാത്രമല്ല ഇപ്പോൾ സജീവമല്ലാത്ത പാലായിലെയും പരിസര പ്രദേശനങ്ങളിലേയും ചില കൊടും ക്രിമിനലുകൾ വരെ തങ്ങളെ ഇതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതായി യുവാക്കൾ പറയുന്നു..പാലാ ഏറ്റുമാനൂർ,തൊടുപുഴ, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഭാഗങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളുടെ ഇടനിലക്കാരിയും ഈ യുവതിയാണെന്ന് റിട്ടയർ ചെയ്ത ചില ക്വട്ടേഷൻ സംഘാംഗങ്ങള്‍ ഡെയ്‌ലി മലയാളി ന്യൂസിനോട് വെളിപ്പെടുത്തി..
ബ്ലേഡ് മാഫിയ പ്രവർത്തനത്തിനും ലഹരി ഇടപാടുകൾക്കുമായി കോട്ടയം ഇടുക്കി ജില്ലയിലെ നിരവധി യുവാക്കളെ യുവതി ഇത്തരത്തിൽ ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം..ഇടുക്കി,കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനമുള്ള യുവതിയുടെ പേരിൽ കിഴക്കൻ മേഖലയിൽ അല്ലാതെ എടുത്തു പറയത്തക്ക കേസുകൾ ഇല്ലന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം..
കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗങ്ങളിൽ നിരവധിപേരെ ഭീഷണിപ്പെടുത്തിയും കൈകാര്യം ചെയ്തും പണപ്പിരിവ് നടത്തുന്നുണ്ടെങ്കിലും ലഹരി മാഫിയയുടെ ആക്രമണം ഭയന്ന് ആരും പരാതി നല്കാൻ മുന്നോട്ട് വരുന്നില്ല എന്നുള്ളതാണ് സത്യം..
വിഷയത്തിൽ കോട്ടയം ഇടുക്കി ജില്ലകളിലെ നിയമപാലകർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മലയോര മേഖല മാത്രമല്ല..തെക്കൻ കേരളം കാണാൻ പോകുന്നത് ശോഭ ജോണിനേക്കാൾ വലിയൊരു ലേഡി ഗുണ്ടയെയായിരിക്കും എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ..!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.