36,000 അടി ഉയരത്തിൽ വെച്ച് അജ്ഞാത വസ്തു ഇടിച്ച് അപകടം,യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനത്തിന് അടിയന്തിര ലാൻഡിങ്

ലൊസാഞ്ചലസ്; യുണൈറ്റഡ് എയർലൈൻ ബോയിങ് 737 മാക്സ് 8 വിമാനം വിൻഡ് ഷീൽഡ് തകർന്നതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു.

ഡെൻവറിൽ നിന്ന് ലൊസാഞ്ചലസിലേയ്ക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തരമായി സാൾട്ട് ലേക്ക് സിറ്റിയിൽ ലാൻഡ് ചെയ്തത്. അപകടത്തിൽ പൈലറ്റിന് പരുക്കേറ്റു. 134 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
36,000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിൽ അജ്ഞാത വസ്തു ഇടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത വസ്തു വിൻഡ് ഷീൽഡിലൂടെ ഇടിച്ചു കയറി പൈലറ്റിന് പരുക്കേൽക്കുകയും ചെയ്തു. കൈകളിൽ നിന്ന് രക്തം പൊടിയുന്ന പൈലറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡാഷ്‌ബോർഡിലും കോക്ക്പിറ്റിലും തകർന്ന ഗ്ലാസ് വീണു കിടക്കുന്നതും ചിത്രങ്ങളിൽ കാണാം.
അപകടകാരണം വ്യക്തമല്ല. യാത്രക്കാർക്ക് ലൊസാഞ്ചൽസിലേയ്ക്ക് പോകാനായി മറ്റൊരു വിമാനം ഏർപ്പാടു ചെയ്തെന്നും വിമാനത്തിന്റെ കേടുപാടുകൾ പരിശോധിക്കുകയാണെന്നും യുണൈറ്റഡ് എയർലൈൻസ് അധികൃതർ വ്യക്തമാക്കി. പൈലറ്റിന്റെ പരുക്ക് നിസാരമാണെന്നും എയർലൈൻസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !