ഹരിപ്പാട് ;അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി.
അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി.ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്.വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി.തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവിൽ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.