തിരുവനന്തപുരം; പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പദ്ധതിയിൽ ഒപ്പുവച്ച വാർത്ത പുറത്തുവന്നത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു എന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
പദ്ധതി സംബന്ധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ 2 തവണ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിലൂടെ ഉണ്ടായത്. ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു.പിഎം ശ്രീ എന്ന ബ്രാൻഡിങിനെയല്ല, പദ്ധതിയുടെ ലക്ഷ്യത്തെയാണ് വിമർശിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണം, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതിയ തലമുറയെ വാർത്തെടുക്കൽ എന്നിവയാണ് പിഎം ശ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.വിദ്യാഭ്യാസവകുപ്പ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ തുടർന്ന് കടുത്ത അമർഷത്തിലാണ് സിപിഐ. മന്ത്രിസഭയെയും ഇടതു മുന്നണിയെയും ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് സിപിഐ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. 27ന് ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന നിർവാഹക സമിതിയോഗം പാർട്ടി നിലപാട് അന്തിമമാക്കും.സിപിഐ ഇടഞ്ഞുതന്നെ,രൂക്ഷ വിമർശനവുമായി ജനയുഗത്തിൽ ലേഖനം..!
0
ശനിയാഴ്ച, ഒക്ടോബർ 25, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.