ഈരാറ്റുപേട്ട നഗരസഭയിൽ ലൈഫ് ഭവനപദ്ധതി പ്രകാരം 2019 -20 കാലഘട്ടത്തിൽ 595 വീടുകൾ ഹഡ്കോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും 10 കോടി 94 ലക്ഷം രൂപ വായ്പ്പ എടുത്ത് തിരിച്ചടവ് കാലാവധി വർഷം 63 ലക്ഷം എന്ന വ്യവസ്ഥയിൽ 13 വർഷത്തേക്ക് എടുക്കുകയാണ് ഉണ്ടായത്.
അത് കൊണ്ട് തന്നെ തൊട്ടടുത്ത ഡി.പി ആർ. ൽ ഉൾപ്പെട്ട 347 പേർക്ക് ഭവനസഹായം നൽകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുമതി നൽകിയില്ല .എന്നാൽ ഭവന പദ്ധതി യാത്ഥാർത്ഥ്യം ആക്കുവാൻ നഗരസഭ കൗൺസിൽ ഐക്യ കണ്ഠേന തീരുമാനിച്ച് നഗരസഭ തനത് ഫണ്ടിൽ നിന്നും 6 കോടി 50 ലക്ഷം രൂപയുടെ പ്രൊജക്റ്റ് ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് നൽകുകയും എന്നാൽ ഡി.പി.സി ഈ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ഈ സാഹചര്യത്തിൽ മറ്റു മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുവാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ 4 കോടി 38 ലക്ഷം രൂപ വായ്പ്പ ഇനത്തിൽ തിരിച്ചടക്കുവാനും ഭരണസമിതിക്ക് സാധിച്ചതായി നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.
എന്നാൽ പി.എം.എ വൈ പദ്ധതിയിൽ ഉൾപ്പെട്ട 96 കുടുംബങ്ങളിൽ ഒന്നാം ഘട്ടം 56 പേർക്ക് 2 കോടി 38 ലക്ഷം രൂപ നൽകുവാൻ സാധിച്ചു. രണ്ടാം ഘട്ടം 46 പേർക്ക് 1 കോടി 60 ലക്ഷം രൂപയുടെ ഭവന നിർമ്മാണം നടത്തുന്നതിൻ്റെ തുക കൈമാറ്റം ബഹു. ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ സ്വാഗതം ആശംസിച്ചു.യോഗത്തിൽ കൗൺസിലർമാരായ പി. എം .അബ്ദുൽ ഖാദർ ,അഡ്വ. മുഹമ്മദ് ഇല്യാസ് ,എസ്.കെ നൗഫൽ ,ഫാസില അബ്സാർ ,ഷെഫ് ന അമീൻ ,സുനിത ഇസ്മായിൽ ,റുബീന നാസർ ,റിയാസ് പ്ലാമൂട്ടിൽ ,സുനിൽ കുമാർ ,ഫസിൽ റഷീദ് ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എച്ച് നൗഷാദ് ,അനസ് നാസർ ,ഷിയാസ് സി.സി.എം ,റഷീദ് വടയാർ ,കെ.ഇ.എ ഖാദർ ,അബ്സാർ മുരിക്കോലി ,യൂസുഫ് ഹിബ ,ഹസീബ് വെളിയത്ത് ,ഷെഹീർ കരുണ എന്നിവർ പങ്കെടുത്തു .യോഗത്തിന് നഗരസഭ സൂപ്രണ്ട് അരുൺകുമാർ കൃതഞ്ജത അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.