തൃശ്ശൂർ: കലുങ്ക് സംവാദം നിരന്തരം വിവാദമാകുന്നതിനിടെ 'എസ്.ജി. കോഫി ടൈംസ്' എന്ന പരിപാടി വീണ്ടും ആരംഭിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
കലുങ്ക് സംവാദ പരിപാടിയിലെ വിവാദങ്ങൾ തിരിച്ചടിയായി എന്ന് ബിജെപിക്കുള്ളിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാറ്റം. തൃശ്ശൂർ അയ്യന്തോളിലും പുതൂർക്കരയിലും എസ്.ജി. കോഫി ടൈംസിന്റെ ആദ്യപരിപാടി നടക്കുമെന്നാണ് വിവരം.കലുങ്ക് സഭയിൽ സുരേഷ് ഗോപി നിരന്തരം ഉപയോഗിച്ചിരുന്ന 'പ്രജകൾ' എന്ന പരാമർശം വൻതോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പരിപാടിക്കെതിരേ പലതരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉയർന്നു. ഈ സാഹചര്യം നിലനിൽക്കെ ആണ് എസ്.ജി. കോഫി ടൈസ് പുനഃരാരംഭിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വിവിധ മണ്ഡലങ്ങളിൽ പോയി കലുങ്ക് സഭയുടെ സമാന രീതിയിൽ എസ്.ജി. കോഫി ടൈംസ് എന്ന പേരിൽ സുരേഷ് ഗോപി പരിപാടി സംഘടിപ്പിച്ചിരുന്നു. ആളുകളുമായി സംവദിക്കുകയും കാര്യങ്ങൾ കേൾക്കാനും ചോദിച്ചറിയാനും ഒരുപാട് ആളുകളെ കൂട്ടിയിരുന്നു.
കേന്ദ്രമന്ത്രി ആയ ശേഷം ഈ പരിപാടി നിർത്തിവെച്ചിരിക്കുകയായിരുന്നു. ശേഷം കലുങ്ക് സഭ എന്ന പേരിൽ ആളുകളുമായി സംവദിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ഇത് വിവാദങ്ങളിൽ പെട്ടതോടെയാണ് 'എസ്.ജി. കോഫി ടൈംസ്' വീണ്ടും ആരംഭിച്ചത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.