പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ...!

കോഴിക്കോട് ;യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിട പറഞ്ഞത് കോഴിക്കോട് സ്വദേശി വി ജെ അർജുൻ (28) ആണ്.

കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജസിയയുടെടെയും മകനാണ്. യുകെയിലെ കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് അർജുന്റെ വീട്ടിൽ ലഭിച്ചിരിക്കുന്ന വിവരം.

യുകെയിൽ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം വിവരം അറിയിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള തുടർ നടപടി ക്രമങ്ങൾക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എംഎസ് പഠനത്തിനായി എത്തിയതാണ് ബിടെക് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ. മകന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: വി ജെ അതുൽ, വി ജെ അനൂജ. സഹോദരി ഭർത്താവ്: അക്ഷയ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !