പട്ന ; ഛഠ് പൂജ തുടങ്ങിയതോടെ രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന ബിഹാറുകാരിൽ ഒട്ടേറെപ്പേർ വീടുകളിലേക്കു മടങ്ങിയെത്തി.
യാത്രാസൗകര്യമൊരുക്കാൻ 12,000 സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഗംഗയുടെ ഇരുകരകളും പോഷക നദികളും ഉൾപ്പെടെ ബിഹാറിലെ സകല ജലാശയങ്ങളുടെ തീരങ്ങളും പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിലാണ്.സംസ്ഥാനത്തിനു പുറത്തുള്ള ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലെത്തിയതിനാൽ പോളിങ് ശതമാനം ഉയരുമെന്നു തീർച്ച. ഇത് ആർക്കാവും ഗുണകരമാവുക എന്നതു പ്രവചനാതീതം.വികസന പദ്ധതികളും സ്ത്രീകളുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളും വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ. എന്നാൽ, നഗരങ്ങളിൽ കാണുന്ന വികസനം ഗ്രാമാന്തരങ്ങളിൽ എത്തിയിട്ടില്ലെന്നും അവർക്കായി തേജസ്വി യാദവ് പ്രഖ്യാപിച്ച പദ്ധതികൾ ഗുണം ചെയ്യുമെന്ന് ഇന്ത്യാ മുന്നണിയും കരുതുന്നു.ജനങ്ങൾ വ്രതവും പൂജകളുമായി കഴിയുന്ന സമയമായതിനാൽ വോട്ട് ചോദിച്ച് വീടുകളിലേക്കു ചെല്ലുന്നത് അനൗചിത്യമാകുമെന്ന് ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയായ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അനു ചാക്കോ പറഞ്ഞു.ഈ ദിവസങ്ങളിൽ തേജസ്വി പങ്കെടുക്കുന്ന റാലികളിലാണു ശ്രദ്ധിക്കുന്നതെന്നും താഴെത്തട്ടിൽ വിപുലമായ പ്രചാരണം 28 മുതലേ തുടങ്ങൂ എന്നും പറഞ്ഞു.ഇന്ത്യാസഖ്യം സംയുക്ത പ്രകടനപത്രിക 28ന് ന്യൂഡൽഹി ∙ ഛഠ് പൂജ ദിനമായ 28നു സംയുക്ത പ്രകടനപത്രിക പുറത്തിറക്കാൻ പുറത്തിറക്കാൻ ഇന്ത്യാസഖ്യം.കഴിഞ്ഞദിവസങ്ങളിൽ ആർജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ പ്രഖ്യാപനങ്ങൾ സംയുക്ത പ്രകടന പത്രികയിലുണ്ടാകുമെന്നാണ് വിവരം. ‘ജീവിക ദീദി’ പദ്ധതിയിലെ അംഗങ്ങൾക്ക് സ്ഥിരം ജോലിയും 30,000 രൂപ പ്രതിമാസ ശമ്പളവും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തലും ഉൾപ്പെടെ ഉണ്ടാകും. അതിനു രണ്ടുദിവസം മുൻപ്, ഇന്ത്യാസഖ്യം പ്രത്യേക പ്രകടന പത്രികയും പുറത്തിറക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.