യുകെ;തകര്‍ക്കപ്പെട്ട തൊഴില്‍ മോഹങ്ങള്‍, പാളിപ്പോയ റിട്ടയര്‍മെന്റ് പദ്ധതികള്‍, ദാരിദ്ര്യം, സാമൂഹ്യ അസ്ഥിരത എന്നിവയൊക്കെയാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് ഡെയ്ലി മെയില്‍ സിറ്റി എഡിറ്റര്‍ അലക്സ് ബ്രമ്മര്‍ പറയുന്നു.
സമ്പദ്ഘടനയെ പറ്റി കഴിഞ്ഞ50 വര്‍ഷക്കാലത്തെ എഴുത്തിനിടയില്‍, ഇത്രയധികം വേവലാതിപ്പെടുത്തുന്ന ഒരു ആശങ്ക ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഒരു വന്‍ സാമ്പത്തിക മാന്ദ്യമാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
ലോകത്തിലെ, അസ്ഥിര വളര്‍ച്ച പ്രകടമാകുന്ന ഓഹരി വിപണികളില്‍ പൊട്ടാനൊരുങ്ങി ഒരു കുമിള വികസിച്ചു വരുന്നുണ്ട് എന്ന് കരുതുന്നത് ബ്രമ്മര്‍ മാത്രമല്ല. ലോകത്തെ എല്ല പ്രമുഖ ഓഹരി സൂചികകള്‍ എല്ലാം തന്നെ എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ് നില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സ്വര്‍ണ്ണത്തിന്റെയും ബിറ്റ് കോയിന്റെയും വിലയും റെക്കോര്‍ഡ് നിരക്കിലാണ്. അതിനോടൊപ്പം സര്‍ക്കാര്‍ കടങ്ങളും കുമിഞ്ഞുകൂടി എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു.
യു കെയുടെ ജി ഡി പിയുടെ 100 ശതമാനമാണ് ഇപ്പോള്‍ പൊതു കടം. അതേസമയം അമേരിക്കയില്‍ അത് ജി ഡി പിയുടെ 120 ശതമാനവും. ബ്രിട്ടനിലാണെങ്കില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു വരുന്നു. പലിശ നിരക്കാണെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുകയുമാണ്. ഒരു തകര്‍ച്ചയെ ഭയന്ന് നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയാല്‍, വന്‍ തകര്‍ച്ചയായിരിക്കും വിപണിയില്‍ ഉണ്ടാവുക എന്ന് അവര്‍ പറയുന്നു. തടുക്കാന്‍ കഴിയാത്ത ഒരു സുനാമിയാണ് കാത്തിരിക്കുന്നതെന്ന് എന്നും ബ്രമ്മര്‍ പറയുന്നു.
അതുകൊണ്ടു തന്നെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ധൃതിപിടിച്ച തീരുമാനങ്ങള്‍ എടുക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.അതുപോലെ പരമാവധി ചെലവ് ചുരുക്കി നീക്കിയിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. നിക്ഷേപങ്ങള്‍ നടത്തുമ്പോഴും കരുതലെടുക്കണം. സ്വര്‍ണ്ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്ന ഒന്നാണ്. ആഗോളാടിസ്ഥാനത്തില്‍ തന്നെ സ്വര്‍ണ്ണ വില ഇനിയും ഉയര്‍ന്നേക്കാം.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.