പാലാ ;ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ പാലാ ആർ വി പാർക്ക് കേന്ദ്രീകരിച്ച് രാവിലെ ആറ് മുതൽ ഒൻപത് വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, പാലാ മുൻസിപ്പാലിറ്റി,
പാലാ മുനിസിപ്പൽ റിട്ടയർ സ്റ്റാഫ് അസോസേഷ്യൻ (ആർമി), പാലാ, ഈരാറ്റുപേട്ട ഏറ്റുമാനൂർ റോട്ടറി ക്ലബ് അംഗങ്ങൾ, പൂഞ്ഞാർ സെൻ്റ് ആന്റണി ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ടെൻസിങ് നേച്ചർ ആൻ്റ് അഡ്വഞ്ചർ ക്ലബ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
നിഷ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കാൻസർ അവയർനസ് ക്ലാസും സംഘടിപ്പിച്ചു, വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ബിനു പെരുമനയും സംഘവും വാട്ടർ റെസ്ക്യുയുമായി ബന്ധപ്പെട്ട പരിശീലനം നൽകി. പരിപാടിയോടനുബന്ധിച്ച് മീനച്ചിൽ നദി സംരക്ഷണ സമിതിയും സംസ്ഥാന ദുരന്തനിവാരണ വകുപ്പും സഹകരിച്ച് ജലനിരപ്പ് മുന്നറിയിപ്പ് സ്കെയിൽ സ്ഥാപിച്ചു.മീനച്ചിലാർ പരിസരങ്ങളും,
കുളിക്കടവും വൃത്തിയാക്കി അംഗങ്ങൾ സോളാർ ലൈറ്റ് സ്ഥാപിച്ചു, കൂടാതെ ആറിൻ്റെ തീരത്തെ ആർ വി പാർക്ക് വൃത്തിയാക്കുകയും.തുടർന്ന് പൂഞ്ഞാർ സെൻ്റ് ആൻ്റണി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശവും ഫ്ലാഷ് മോബും ആർ വി പാർക്കിൽ അരങ്ങേറി. കൊച്ചിൻ പാടിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കയാക്കിങ് പ്രദർശനവും സംഘടിപ്പിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.