ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന Mission One year, One Lakh- One Time Registration ക്യാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അംഗം അഡ്വ.അബേഷ് അലോഷ്യസ് നിർവ്വഹിച്ചു.
വരുന്ന ഒരു വർഷത്തിനുള്ളിൽ പി.എസ്.സി,യു. പി.എസ്.സി,ആർ.ആർ.ബി ഉൾപ്പടെയുള്ള ജോലികൾക്കു ള്ള മത്സര പരിക്ഷകളുടെ ആദ്യ പടിയായി ഒരു ലക്ഷം പേരെ വൺടൈം രെജിസ്ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സംസ്ഥാന ക്യാമ്പയിന്റെ ജില്ലാതല പ്രവർത്തനങ്ങൾ ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി .ബന്ധപ്പെട്ട് ആരംഭിച്ചു.ഭരണങ്ങാനം ഓശാനാമൗണ്ടിൽ നടന്ന പ്രോഗ്രാമിന് എച്ച്.ആർ.ഡയറക്ടർ നിഷാ.എം.എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പി.എം. നൗഷാദ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജിദ്. എ.കരീം പ്രോഗ്രാം വിശദീകരിച്ചു.
CEE ഡയറക്ടർ ഡോ. ജയഫറലി ആലിച്ചേത്ത്, ജില്ലാ TNC കോ -ഓർഡിനേറ്റർ അൻഷാദ് അതിരമ്പുഴ, എച്ച്.ആർ. കോ -ഓർഡിനേറ്റർ അമീൻ മുഹമ്മദ്, സിജി റിസോഴ്സ് പേഴ്സൺ ഷെറഫ്. പി. ഹംസ,
ജില്ലാ കരിയർ കോ -ഓർഡിനേറ്റർ തസ്‌നി മായീൻ, സിജി വിമെൻസ് കളക്ടീവ് കോട്ടയം ജില്ലാ സെക്രട്ടറി റസീനാ ജാഫർ, ഗ്രാമദീപം ജില്ലാ കോ -ഓർഡിനേറ്റർ തസ്‌നീം. കെ. മുഹമ്മദ് കോട്ടയം ജില്ലാ കോബിറ്റൻസി കോ -ഓർഡിനേറ്റർ നസീറ. എൻ എന്നിവർ സംസാരിച്ചു









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.